ലിമ: ചെറുബോട്ടിൽ മത്സ്യബന്ധനത്തിന് പോയ യുവാവ് പസഫിക് സമുദ്രത്തിൽ കുടുങ്ങിയത് 95 ദിവസം. ഭക്ഷണവും വെള്ളവുമില്ലാതെ അവശനിലയിലായ വയോധികനെ കണ്ടെത്തിയത് 1094 കിലോമീറ്റർ അകലെ നിന്ന്. പെറുവിലാണ് സംഭവം. പെറുവിലെ തെക്കൻ മേഖലയിലെ ചെറുപട്ടണമായ മാർകോനയിൽ നിന്ന് ഡിസംബർ 7നാണ് മാക്സിമോ നാപ എന്ന 61കാരൻ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. രണ്ട് ആഴ്ചത്തേക്കുള്ള സന്നാഹങ്ങളുമായായിരുന്നു ഈ പുറപ്പെട്ടത്.
എന്നാൽ മോശം കാലാവസ്ഥയിൽ ഇയാളുടെ ചെറുബോട്ട് പസഫിക് സമുദ്രത്തിൽ ഒറ്റപ്പെടുകയായിരുന്നു. കുടുംബവും പെറുവിലെ അധികൃതരും ചേർന്ന് ഇയാൾക്കായി നടത്തിയ തെരച്ചിലിൽ ബുധനാഴ്ചയാണ് ഇയാളെ കണ്ടെത്താൻ സാധിച്ചത്. ഇക്വഡോറിൽ നിന്നുള്ള ഫിഷിംഗ് പട്രോൾ സംഘമാണ് ഇയാളെ മാർകോനയിൽ നിന്ന് 1094 കിലോമീറ്റർ അകലെ നടുക്കടലിൽ കണ്ടെത്തിയത്. നിർജ്ജലീകരണം രൂക്ഷമായി അവശനിലയിലായിരുന്നു ഇയാളുണ്ടായിരുന്നത്. മരിക്കരുതെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ കയ്യിൽ കിട്ടിയതെല്ലാം കഴിച്ചുവെന്നാണ് ഇയാൾ പട്രോളിംഗ് സംഘത്തോട് വിശദമാക്കിയിട്ടുള്ളത്.
കിന്റർഗാർഡനിലുള്ള മക്കളുടെ പഠന മികവിൽ സംശയം, കുട്ടികളെ ബക്കറ്റിൽ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി
കടൽപ്പാറ്റകൾ, പക്ഷികൾ, കടലാമകൾ എന്നിവയെല്ലാം കഴിച്ചാണ് ഇയാൾ 95 ദിവസം കടലിൽ കഴിഞ്ഞത്. ഇടയ്ക്ക് മഴ ലഭിച്ച സമയത്ത് മഴ വെള്ളം ശേഖരിച്ചിരുന്നെങ്കിലും ഇത് പോരാതെ വരികയായിരുന്നുവെന്നും ഇയാൾ പ്രതികരിച്ചതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 15 ദിവസങ്ങളോളം ഒന്നും കഴിക്കാതെ അതീവ അവശ നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചിട്ടുള്ളത്.