‘ഇനി കളി മാറും’ : പുഷ്പ 2 നോര്‍ത്തില്‍ വമ്പന്‍ ഹിറ്റാക്കിയവര്‍, എമ്പുരാന്‍ എടുത്തത് വന്‍ പുള്ളികള്‍ !

കൊച്ചി: മലയാള സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മാര്‍ച്ചിലെ വന്‍ റിലീസ് ആകാന്‍ പോവുകയാണ് എമ്പുരാന്‍. മോളിവുഡിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങളെല്ലാം ദുരീകരിക്കപ്പെട്ടത് കഴിഞ്ഞ ദിവസം ആയിരുന്നു ആയിരുന്നു. 

ചിത്രം മുന്‍നിശ്ചയ പ്രകാരം മാര്‍ച്ച് 27 ന് തന്നെ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു. ബജറ്റിന്‍റെയും കാന്‍വാസിന്‍റെയും വലിപ്പത്തിന് അനുസരിച്ച് വന്‍ വിതരണക്കാര്‍ തന്നെയാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 

പുഷ്പ 2 എന്ന അല്ലു അര്‍ജുന്‍ ചിത്രം ഉത്തരേന്ത്യയില്‍ ഇതുവരെ കാണാത്ത രീതിയില്‍ വിതരണം ചെയ്ത് വിജയിപ്പിച്ച എഎ ഫിലിംസാണ് എമ്പുരാന്‍റെ ഉത്തരേന്ത്യന്‍ വിതരണ പങ്കാളികള്‍. ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജും, നായകന്‍ മോഹന്‍ലാലും ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. അനില്‍ തഡാനിയുടെ എഎ ഫിലിംസുമായുള്ള സഹകരണം അഭിമാനകരമാണെന്ന് പൃഥ്വിയും മോഹന്‍ലാലും പോസ്റ്റിട്ടിട്ടുണ്ട്. 

അതേ സമയം എമ്പുരാന്‍  ഓവര്‍സീസ് തിയട്രിക്കല്‍ അഡ്വാന്‍സ് ഇനത്തില്‍ നേടിയിരിക്കുന്നത് 30 കോടിയില്‍ അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന് മുന്‍പ് ഈ ഇനത്തില്‍ ഒന്നാമതായിരുന്ന കിംഗ് ഓഫ് കൊത്തയുടെ (14.8 കോടി) ഇരട്ടിയിലധികമാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. 

ഇപ്പോഴിതാ ഓവര്‍സീസ് റിലീസ് സെന്‍ററുകളിലും ചിത്രം റെക്കോര്‍ഡ് ഇട്ടതായാണ് വിവരം. വിദേശത്ത് മാത്രം ചിത്രം 1000 ല്‍ അധികം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരു മലയാള സിനിമയെ സംബന്ധിച്ച് ഇത് റെക്കോര്‍ഡ് ആണ്.

വിദേശത്തെ അതത് മാര്‍ക്കറ്റുകളില്‍ ഏറ്റവും പ്രമുഖരായ വിതരണക്കമ്പനികളാണ് എമ്പുരാന്‍ വിതരണം ചെയ്യുന്നത്. യുകെ, യൂറോപ്പ് റൈറ്റ്സ് ആര്‍എഫ്ടി ഫിലിംസിനാണ്. അതേസമയം ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെ ചിത്രത്തിന് മൂന്ന് നിര്‍മ്മാതാക്കളാണ്. ആശിര്‍വാദിനും ലൈക്കയ്ക്കുമൊപ്പമാണ് ഗോകുലം കൂടി എമ്പുരാന്‍റെ ഭാഗമാവുന്നത്. 

ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ഇന്നേയ്ക്ക് നാലാം ദിനം രണ്ടാം വരവ്, ‘സ്റ്റീഫന്‍ നെടുമ്പള്ളി’ റിട്ടേണ്‍സ്; ‘ലൂസിഫര്‍’ റീ റിലീസ് ട്രെയ്‍ലര്‍

തർക്കം തീർക്കാനായതിൽ സന്തോഷം, നല്ല സിനിമ അഭ്രാപാളിയിൽ എത്തിക്കാൻ വൈകരുത്; ​ഗോകുലം ​ഗോപാലൻ

By admin

You missed