പഴയ സ്വഭാവം വീണ്ടും തുടങ്ങി ചന്ദ്ര.ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ.
വന്ന് കേറിയ ഉടൻ തന്നെ തല്ലുകൂടാൻ വയ്യാത്തതുകൊണ്ട് രേവതി ചന്ദ്രയോട് മറുത്തൊന്നും പറഞ്ഞില്ല. എല്ലാവർക്കുമുള്ള കോഫി ഉണ്ടാക്കാനായി രേവതി അടുക്കളയിലേയ്ക്ക് പോയി. ബാക്കി എല്ലാവരും അവരവരുടെ മുറികളിലേയ്ക്കും പോയി. പക്ഷെ ചന്ദ്രയ്ക്കും രവിയ്ക്കും വീട്ടിൽ മുറിയില്ലല്ലോ. അതിന്റെ പരാതി പറച്ചിലായിരുന്നു ചന്ദ്ര. വന്ന് കയറിയ ഉടനെ രേവതിയെ അടുക്കളയിലേയ്ക്ക് വിട്ടത് സച്ചിയ്ക്ക് അത്ര ഇഷ്ട്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ആരുമറിയാതെ സച്ചി ചന്ദ്രയ്ക്ക് കുടിക്കാൻ വെച്ച കോഫിയിൽ കുറച്ചധികം പഞ്ചസാര കൂട്ടി ഇട്ടു. കോഫി കുടിച്ചതും വായിലേയ്ക്ക് വെക്കാൻ കഴിയാതെ ചന്ദ്ര രേവതിയോട് പൊട്ടിത്തെറിച്ചു. എന്നാൽ സച്ചി ഉടനെ കേറി ഇടപെട്ട് അമ്മയ്ക്ക് ഷുഗർ ഉള്ളതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്ന് പറഞ്ഞു. രവിയും അത് ശെരിവെച്ചു. അതുകൊണ്ട് ഉടനെ ആശുപത്രിയിലേയ്ക്ക് പോകാമെന്ന് രവി ചന്ദ്രയോട് പറഞ്ഞു. ഇനിയിപ്പോ ഇവരെനിക്ക് ഷുഗർ ആണെന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോകുമോ എന്ന് പേടിച്ച് മധുരം കറക്റ്റ് ആണ് രേവതി എന്ന് പറഞ്ഞ് ചന്ദ്ര കോഫി മുമുഴുവൻ ഒറ്റയടിക്ക് കുടിച്ചു. അത് കണ്ട് സച്ചിയ്ക്ക് ശെരിക്കും നല്ല ചിരി വന്നു.
അങ്ങനെ കോഫിയൊക്കെ കുടിച്ച് അല്പം റെസ്റ്റ് എടുക്കുമ്പോഴാണ് ചന്ദ്രയുടെ സുഹൃത്ത് ഭാമയുടെ വരവ്. ഭാമയോട് തനിച്ച് ചില കാര്യങ്ങൾ പറയാനാണ് ചന്ദ്ര അവളെ വിളിച്ച് വരുത്തിയത്. ഹാളിൽ രവി കിടന്നുറങ്ങുന്ന കാരണം അവിടെ ഇരുന്ന് സംസാരിയ്ക്കണ്ട എന്ന് ചന്ദ്ര ഭാമയോട് പറഞ്ഞു. വർഷയുടെ മുറിയിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞ് ചന്ദ്ര ഭാമയെകൂട്ടി അങ്ങോട്ട് ചെന്നു. എന്നാൽ തനിയ്ക്ക് വസ്ത്രം മാറാൻ ഉണ്ടെന്ന് പറഞ്ഞ് വർഷ കതകടച്ചു. ശെരി എങ്കിൽ ശ്രുതിയുടെ മുറിയിൽ പോകാമെന്ന് പറഞ്ഞ് ചന്ദ്ര ഭാമയെകൂട്ടി അങ്ങോട്ട് ചെന്നു. ശ്രുതി ആണെങ്കിൽ സുധി ജോലിയ്ക്ക് പോകാത്ത കലിപ്പിൽ അവനോട് ദേഷ്യപ്പെടുകയായിരുന്നു. അതിനിടയ്ക്ക് ഇനി ആരും അങ്ങോട്ട് വരേണ്ടെന്ന് കരുതി സുധി ഉടൻ മുറിയുടെ കതകടച്ചു. പിന്നെ ബാക്കിയുള്ളത് സച്ചിയുടെ മുറിയാണല്ലോ. അങ്ങോട്ട് ചെന്നപ്പോൾ സച്ചി അവിടെ കിടന്നുറങ്ങുകയായിരുന്നു. തനിയ്ക്കിപ്പോൾ ഇവിടെ നിന്ന് എണീറ്റ് മാറിത്തരാൻ മനസ്സില്ലെന്ന് സച്ചി ചന്ദ്രയോട് പറഞ്ഞു. ഒടുവിൽ ചന്ദ്ര ഭാമയുടെ മുന്നിൽ ആകെ നാണം കെട്ടു.