വെള്ളമില്ലാത്തിടത്ത് മന്ത്രി കെ കൃഷ്ണൻകുട്ടി തുള്ളി നനപദ്ധതി വിഭാവനം ചെയ്തത് അഴിമതിക്ക് വേണ്ടി; ടിഎൻ പ്രതാപൻ
പാലക്കാട്:വെള്ളമില്ലാത്തിടത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടി തുള്ളി നനപദ്ധതി വിഭാവനം ചെയ്തത് അഴിമതിയ്ക്കുവേണ്ടി മാത്രമായിരുന്നുവെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി.എൻ.പ്രതാപൻ ആരോപിച്ചു. ചിറ്റൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ ‘കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി’ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊഴിഞ്ഞാമ്പാറ – എരുത്തേമ്പതി മണ്ഡലം കമ്മിറ്റികൾ മൂങ്കിൽമടയിൽ നടത്തിയ ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടിഎൻ പ്രതാപൻ.
മന്ത്രി കൃഷ്ണൻകുട്ടി കൈവെച്ച സകലമേഖലകളും അഴിമതിയുടെ കൂത്തരങ്ങാണെന്ന് ടിഎൻ പ്രതാപൻ ആരോപിച്ചു. ജല വകുപ്പിലേയും വൈദ്യുതി വകുപ്പിലെയും അഴിമതിയുടെ വ്യാപ്തി ഇനിയും പുറത്തു വരാനുണ്ട്. അഴിമതിക്കാരെ ജനങ്ങൾ കൈകാര്യം ചെയ്യുക വോട്ടവകാശം ഉപയോഗിച്ചായിരിക്കുമെന്നും ടി.എൻ.പ്രതാപൻ പറഞ്ഞു. എരുതിയൻപതി മണ്ഡലം പ്രസിഡന്‍റ് പി പൊൻരാജ് അധ്യക്ഷത വഹിച്ചു .ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ, മുൻ എം.എൽ.എ കെ.അച്യുതൻ, ഡി.സി.സി വൈസ് പ്രസിഡൻറ് സുമേഷ് അച്യുതൻ, ജനറൽ സെക്രട്ടറി കെ.എസ്. തണികാചലം, കെ.ഗോപാലസ്വാമി, പി. രതീഷ്, കെ.മധു, സജേഷ് ചന്ദ്രൻ, എം. രാമകൃഷ്ണൻ, കെ. രാജമാണിക്കം ഷഫീഖ് അത്തികോഡ് , പ്രിയദർശിനി, നാരായണസ്വാമി, സച്ചിദാനന്ദ ഗോയലാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശീയപാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം