ഭയമോ, അതെന്ത്? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ

കുട്ടികൾക്ക് ഭയമെന്താണെന്ന് അറിയില്ല. ഭയക്കേണ്ടവ എന്തൊക്കെയാണെന്ന് മുതിർന്നവർ പഠിപ്പിക്കുന്നത് വരെ അതല്ലെങ്കില്‍ വേദന അനുഭവിക്കുന്നത് വരെ അവര്‍ ഭയത്തെ കുറിച്ച് ചിന്തിച്ചിരിക്കില്ല. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കുട്ടികളിലെ ഭയത്തെ കുറിച്ച് ഒരു സമൂഹ മാധ്യമ ചര്‍ച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു. കസേരയില്‍ ഇരിക്കുന്ന ഒരു കൊച്ച് കുട്ടി തന്‍റെ ചുമലില്‍ കിടന്ന ഒരു പാമ്പിനെ എടുത്ത് കളിക്കുന്നതാണ് വീഡിയോ. 

വീഡിയോ കാഴ്ചക്കാരുടെ ഉള്ളുലയ്ക്കാന്‍ പോന്നതാണ്. വളരെ നിഷ്ക്കളങ്കമായി കുട്ടി പാമ്പിനോട് പെരുമാറുമ്പോൾ, പാമ്പാകട്ടെ അതിലൊന്നും താത്പര്യമില്ലാത്തത് പോലെ തന്‍റെ വഴി അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയുടെ തുടക്കം ഒരു കഴുത്തില്‍ ഒരു പാമ്പുമായി കസേരയില്‍  ഇരിക്കുന്ന ഒരു കുട്ടിയില്‍ നിന്നാണ്. പെട്ടെന്ന് കുട്ടി കഴുത്തിലെ പാമ്പിനെ എടുത്ത് കസേരയില്‍ ഇടുന്നു. പിന്നാലെ പാമ്പ്, കസേരയില്‍ നിന്നും താഴേക്കിറങ്ങാന്‍ ശ്രമിക്കുമ്പോൾ കുട്ടി അതിന്‍റെ കഴുത്തിന് പിടിച്ച് പിന്നിലേക്ക് വലിക്കുന്നതും അതിന്‍റെ വാലില്‍ പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം. 

Read More: നിറങ്ങളുടെ ആഘോഷം; കാണാം വൃന്ദാവനത്തിലെ ഹോളി ആഘോഷത്തിന്‍റെ വൈറല്‍ ചിത്രങ്ങൾ

Read More: ഇതാണ് അറ്റ്‍ലാന്‍റിസിലേക്കുള്ള വഴി; കടലാഴങ്ങളില്‍ മഞ്ഞ ഇഷ്ടികകൾ പാകിയത് പോലെ ഒരു റോഡ്, ഗവേഷകരുടെ വീഡിയോ വൈറൽ

വിവേക് ചൗധരി എന്ന പാമ്പ് പിടിത്തക്കാരനാണ് വീഡിയോ പങ്കുവച്ചത്. ഒരു ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തപ്പോൾ വീഡിയോ ഇതിനകം കണ്ടത് ഒരു കോടി ഇരുപത്തിയൊമ്പത് ലക്ഷം പേര്‍. നിരവധി പേര്‍ ഇത്തരത്തില്‍ കുട്ടികളോട് നിരുത്തരവാദപരമായി പെരുമാറുന്നത് എന്തിനാണെന്ന് ചോദിച്ചു. മറ്റ് ചിലര്‍ കുട്ടിയുടെ ധൈര്യത്തെ പുകഴ്ത്തി. ചിലര്‍ അപകട സാധ്യതകളെ കുറിച്ച് ആശങ്കപ്പെട്ടു. അതേസമയം പാമ്പ് വിഷമുള്ളതാണോയെന്ന് വീഡിയോയില്‍ സൂചനയില്ല. എന്നാല്‍, പാമ്പുമായും ഇരുതലമൂരിയുമായും കുട്ടി നിർഭയമായി കളിക്കുന്ന നിരവധി വീഡിയോകൾ വിവേക് ചൗധരി നേരത്തെയും പങ്കുവച്ചിട്ടുണ്ട്. 

Watch Video: ഇറാന്‍ തീരത്ത് ‘രക്ത മഴ’? കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ

 

By admin