പാക് എയർലൈൻസ് വിമാനം ലാഹോറിൽ ലാൻഡ് ചെയ്തത് ഒരു ചക്രമില്ലാതെ! അന്വേഷണം

ലാഹോർ: പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ (പിഐഎ) വിമാനം ലാൻഡ് ചെയ്തത് ഒരു ചക്രമില്ലാതെ. കറാച്ചിയിൽ നിന്ന് പറന്ന് ലാഹോറിൽ ലാൻഡ് ചെയ്ത പികെ 306 എന്ന വിമാനത്തിന്‍റെ പിൻ ചക്രങ്ങളിലൊന്നാണ് കാണാതായത്. വിമാനം ഒരു ചക്രമില്ലാതെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.

വിമാനം സുഗമമായി എയർപോർട്ടിൽ ലാൻഡ് ചെയ്തെന്ന് പിഐഎ വക്താവ് അറിയിച്ചു. പിന്നീട് പരിശോധന നടത്തിയപ്പോഴാണ് ഒരു പിൻ ചക്രം കാണാനില്ലെന്ന് കണ്ടെത്തിയത്.

പാകിസ്ഥാൻ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തത് വിമാനം കറാച്ചിയിൽ നിന്ന് പുറപ്പെട്ടപ്പോൾ ചക്രം കേടുകൂടാതെ ഉണ്ടായിരുന്നു എന്നാണ്. വിമാനം സാധാരണ നിലയിൽ ലാൻഡ് ചെയ്തു. പിന്നീടാണ് ചക്രം കാണാനില്ലെന്നത് ശ്രദ്ധയിൽപ്പെടുന്നത്. സംഭവം നടന്ന് 15 മണിക്കൂർ കഴിഞ്ഞിട്ടും ചക്രത്തിനെന്ത് സംഭവിച്ചെന്ന് വ്യക്തമായിട്ടില്ല.

കറാച്ചി വിമാനത്താവളത്തിന്‍റെ റൺവേയിൽ എന്തോ ഒരു വസ്തു ഇടിച്ചാവാം പിൻചക്രം അപ്രത്യക്ഷമായതെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. യാത്രക്കാർക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിമാന കമ്പനി അറിയിച്ചു. 

ഡോക്ടർ ദമ്പതികൾക്ക് നാട്ടിലേക്ക് ദുരിത യാത്ര, വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin