നായകന്റെ പ്രായം വച്ച് നായികമാരെ ട്രോളിയവര്‍ ആരായി?: ടിവിയിലും ഗംഭീര റെക്കോഡ് ഇട്ട് അത്ഭുത ഹിറ്റ് !
ഹൈദരാബാദ്: വെങ്കിടേഷ് ദഗ്ഗുബാട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച സംക്രാന്തികി വാസ്തുനം 2025 ജനുവരി 14 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. ഗെയിം ചേഞ്ചര്‍, ഡാക്കു മഹാരാജ് പോലുള്ള ചിത്രങ്ങളുമായി മത്സരിച്ച് ടോളിവുഡിലെ ഇന്‍ട്രസ്ട്രീ ഹിറ്റായി ചിത്രം മാറി. തുടര്‍ന്ന് ഫെബ്രുവരിയില്‍ ഒടിടിയില്‍ എത്തിയ ചിത്രം അവിടെയും റെക്കോഡ് സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ ടിവി പ്രീമിയറിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.
സംക്രാന്തികി വാസ്തുനം ടിവി പ്രീമിയറിൽ 18.1 ടിവിആർ ഉയർന്ന ടിആർപി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ രണ്ട് വർഷത്തെ തെലുങ്ക് വിനോദ ചാനലുകളിൽ ഒരു പരിപാടിക്ക് ലഭിക്കുന്ന ഉയർന്ന ടിവിആർ ആണ്. മറുവശത്ത്, സിനിമ സീ5 ഒടിടിയില്‍ 310 ദശലക്ഷത്തിലധികം സ്ട്രീമിംഗ് മിനിറ്റുകൾ ഇതിനകം ചിത്രം നേടിയിട്ടുണ്ട്.
27 കോടി രൂപയാണ് സംക്രാന്തികി വാസ്തുനം വഴി നിര്‍മ്മാതാവിന് ലഭിച്ചത് എന്നാണ് വിവരം. സംക്രാന്തികി വസ്തൂനം എന്ന ചിത്രം വെങ്കിടേഷ് ദഗ്ഗുബാട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു ആക്ഷൻ-കോമഡി ചിത്രമാണ്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ വൈ ഡി രാജു ഭാര്യയോടൊപ്പം ഒരു ഗ്രാമത്തിൽ സുഖകരമായ ജീവിതം നയിക്കുന്നു.
ഒരു വലിയ തട്ടിക്കൊണ്ടുപോകൽ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥയായ മുൻ കാമുകി രാജുവിന്റെ സഹായം തേടുന്നു. കേസില്‍ സഹായിക്കാന്‍ രാജു ഇറങ്ങുന്നു. എന്നാല്‍ ഭര്‍ത്താവിനെ സംശയിക്കുന്ന ഐശ്വര്യ രാജേഷ് അഭിനയിക്കുന്ന വെങ്കിടേഷ് ദഗ്ഗുബാട്ടിയുടെ ഭാര്യയും ഒപ്പം ഇറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന രസകരമായ കാര്യങ്ങളാണ് ചിത്രത്തില്‍.
വെങ്കിടേഷിനെ കൂടാതെ ഐശ്വര്യ രാജേഷും മീനാക്ഷി ചൗധരിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീനിവാസ റെഡ്ഡി, സായ് കുമാർ, ഉപേന്ദ്ര ലിമായെ, രഘു ബാബു, നരേഷ് തുടങ്ങി നിരവധി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഴിഞ്ഞ സംക്രാന്തിക്ക് ഗെയിം ചേഞ്ചര്‍ ഡാകു മഹാരാജ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഇറങ്ങി അപ്രതീക്ഷിതമായി ടോളിവുഡ് ടോപ്പ് ഗ്രോസറായി മാറിയ ചിത്രമാണ് സംക്രാന്തികി വാസ്തുനം. ചിത്രത്തിന്റെ ട്രെയിലറും മറ്റും ഇറങ്ങിയപ്പോള്‍ നായകന് വെങ്കിടേഷും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം അടക്കം ട്രോള്‍ ആയിരുന്നു. എന്നാല്‍ അതെല്ലാം മറികടക്കുന്ന വിജയമാണ് ചിത്രം നേടിയത്. ദില്‍ രാജു നിര്‍മ്മിച്ചതാണ് ചിത്രം.
ഹിറ്റ് നായിക മീനാക്ഷി ചൗധരിക്ക് ആന്ധ്ര സര്‍ക്കാര്‍ പ്രത്യേക പദവി നല്‍കിയോ? സത്യം ഇതാണ് !
ഗെയിംചേഞ്ചറെ തീയറ്ററില്‍ അടിച്ചിട്ട പടം; ഒടിടിയില്‍ എത്തിയപ്പോള്‍ വെറും 12 മണിക്കൂറില്‍ സംഭവിച്ചത് !