തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ കഥ പറയുന്ന ‘ഡ്രീം ലാൻഡ്’, പ്രേക്ഷകരിലേക്കെത്തുന്നു
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ബിജു ഇളകൊളളൂർ രചനയും സംവിധാനവും നിർവഹിച്ച ‘ഡ്രീം ലാൻഡ്’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു. ‘ഡ്രീം ലാൻഡി’ന്‍റെ പ്രിവ്യു പ്രദർശനം മാർച്ച് ആറാം തിയതി എരിസ് പ്ലക്സ് തീയറ്ററിൽ നടന്നു. പ്രത്യേക സാഹചര്യങ്ങളിൽ തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ഈ ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. അഞ്ജു ജയപ്രകാശ്, രാജേഷ് രവി, എബിൻ ജെ തറപ്പേൽ, രഞ്ജിനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജെ കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ പി കോശിയാണ് നിർമാണം. ക്യാമറ പി വി രഞ്ജിത്ത്, എഡിറ്റിംഗ് മനീഷ് മോഹൻ, സംഗീതം അർജുൻ വി അക്ഷയ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം