ചൊക്രമുടി കയ്യേറ്റം; നടപടിയുമായി റവന്യൂ വകുപ്പ്, പട്ടയങ്ങൾ റദ്ദാക്കി 13.79 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു

ഇടുക്കി: ഇടുക്കി ചൊക്രമുടിയിലെ കയ്യേറ്റത്തില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു. കൈയ്യേറ്റ ഭൂമിയിലെ പട്ടയങ്ങൾ റദ്ദാക്കി 13.79 ഏക്കർ സർക്കാർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. ജ്ഞാനദാസ്, കറുപ്പു സ്വാമി, ഗുരുസ്വാമി, മണിവേൽ എന്നിവരുടെ പേരുകളിൽ അനുവദിച്ച പട്ടയമാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഈ നാലുപേര്‍ക്കും അനുവദിച്ച പട്ടയ രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

1971 ന് മുമ്പ് തന്നെ ഈ പട്ടയ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട് എന്നും മറ്റെവിടെയോ അനുവദിച്ച പട്ടയത്തിന്‍റെ മറവിൽ കയ്യേറ്റം നടന്നുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. തുടര്‍ന്ന് കയ്യേറ്റത്തിന് ഒത്താശ ചെയ്ത നാല് റവന്യൂ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. പുറമ്പോക്കായി രേഖപ്പെടുത്തിയ സ്ഥലത്ത് മണ്ണിടിച്ച് നടത്തിയ അനധികൃത  നിർമ്മാണവും കയ്യേറ്റവും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

Read More:പാണ്ഡവർ ഒളിവിൽ കഴിഞ്ഞ ​ഗുഹയും പാഞ്ചാലിക്കുളവും കണ്ടിട്ടുണ്ടോ? ഐതിഹ്യങ്ങൾ ഉറങ്ങുന്ന പാഞ്ചാലിമേട്ടിലേയ്ക്ക് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin