കയ്യില്‍ 50 ഗ്രാം കഞ്ചാവ്, പൊലീസിനെ കണ്ടപ്പോള്‍ പരുങ്ങി; ബംഗാള്‍ സ്വദേശി പിടിയില്‍

മാനന്തവാടി: ബംഗാള്‍ സ്വദേശിയായ യുവാവ് കഞ്ചാവുമായി തിരുനെല്ലി പൊലീസിന്‍റെ പിടിയിലായി. എം ഡി അജ്‌ലം (27) നെയാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനക്കിടെ പിടികൂടിയത്. 

പൊലീസിനെ കണ്ട യുവാവ് പരിഭ്രമിച്ചു. ഇതോടെ പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. പരിശോധനയില്‍ വസ്ത്രത്തിന്‍റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ പൊതിയില്‍ 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Read More:വാഹന പരിശോധനയില്‍ കുടുങ്ങി, എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin