ഒന്നാമന് 725 കോടി, ബാലയ്യയെ കടത്തിവെട്ടി അജിത്ത്; ഇടംപിടിച്ചൊരു മലയാള പടവും; 2025ൽ പണംവാരിയ ചിത്രങ്ങളിതാ

രുപിടി മികച്ച സിനിമകളുമായാണ് ഇക്കൊല്ലം ആരംഭിച്ചത്. സൂപ്പർ താര സിനിമകൾ മുതൽ യുവതാര സിനിമകൾ വരെ തിയറ്ററുകളിൽ എത്തി. ഇതിൽ പലതും മികച്ച പ്രതികരണങ്ങൾ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മികച്ച പ്രതികരണങ്ങൾക്കൊപ്പം മികച്ച ബോക്സ് ഓഫീസ് കളക്ഷനും നേടിയ സിനിമകളുടെ ലിസ്റ്റ് ഇപ്പോൾ പുറത്തുവരികയാണ്. 

2025ൽ ഇതുവരെ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. 725 കോടിയോളം രൂപ കളക്ഷൻ നേടി ഛാവയാണ് ഒന്നാം സ്ഥാനത്തുള്ളത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു മലയാള പടവും ലിസ്റ്റിലുണ്ട്. ആസിഫ് അലി നായകനായി എത്തിയ രേഖാചിത്രം ആണ് ആ പടം. 75 കോടിയോളം ആണ് രേഖാചിത്രം നേടിയതെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ലിസ്റ്റില്‍ ബാലയ്യ ചിത്രത്തെ അജിത്തിന്‍റെ വിഡാമുയര്‍ച്ചി കടത്തിവെട്ടിയിട്ടുണ്ട്. ധാക്കു മഹാരാജ 122 കോടി നേടിയപ്പോള്‍ വിടാമുയര്‍ച്ചി 140 കോടിയാണ് നേടിയിരിക്കുന്നത്.  

‘നീയേ ഇ‍‍‍ടനെഞ്ചു..’; ഷെയ്ന്‍ നിഗം- സാക്ഷി ചിത്രം ഹാലിലെ മനോഹര ​ഗാനമെത്തി, റിലീസ് ഏപ്രിൽ 24ന്

2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകൾ

ഛാവ- 725 കോടി*
സംക്രാന്തികി വാസ്തൂനം – 260 കോടി
​ഗെയിം ചേയ്ഞ്ചർ – 186 കോടി
സ്കൈ ഫോഴ്സ് – 170 കോടി
ധാക്കു മഹാരാജ – 122 കോടി
വിഡാമുയർച്ചി – 140 കോടി
ഡ്രാ​ഗൺ – 138.1 കോടി*
തണ്ടേൽ – 115 കോടി
ദേവ – 60 കോടി
രേഖാചിത്രം – 75 കോടി+

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin