ഇന്റർവ്യൂ ആണത്രെ, ആദ്യം ചോദിച്ചത് അച്ഛന്റെ ജോലി, ഇറങ്ങിപ്പോന്നു, അനുഭവം വെളിപ്പെടുത്തി യുവാവ്
ജോലിയുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ആണ് റെഡ്ഡിറ്റ്. ജോലിസ്ഥലത്തെ പ്രശ്നങ്ങളും ജോലി ഇല്ലാത്തതിന്റെ ആശങ്കകളും എല്ലാം ആളുകൾ ഇവിടെ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ജോലി അഭിമുഖത്തിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്.
തന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനാൽ താൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങിപ്പോന്നു എന്നാണ് യുവാവ് പറയുന്നത്. യുവാവ് പറയുന്നത്, രാവിലെ 9 മണിക്കായിരുന്നു ജോലിക്കായുള്ള ഇന്റർവ്യൂ. അരമണിക്കൂർ മുമ്പ് തന്നെ താൻ എവിടെ എത്തി. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഇന്റർവ്യൂ ചെയ്യാനുള്ളവർ എത്തുകയോ തന്നെ വിളിക്കുകയോ ചെയ്തില്ല. വൈകിയതിന് വിശദീകരണമോ, ഖേദം പ്രകടിപ്പിക്കലോ ഒന്നും തന്നെ ഉണ്ടായില്ല.
പിന്നീട് തന്നെ അകത്തേക്ക് വിളിച്ചു. അവിടെ ചെന്നപ്പോൾ തന്റെ സാന്നിധ്യം പോലും അവിടെ ഇല്ല എന്ന മട്ടിലായിരുന്നു എച്ച് ആറിൽ നിന്നുള്ളവരുടെ പെരുമാറ്റം. രണ്ട് ഫോൺകോളുകൾ അവർ വിളിച്ചു.
തന്നോട് ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോൾ തന്റെ നിക്ക്നെയിമിനെ കുറിച്ച് പരാമർശിച്ച് കൊണ്ടായിരുന്നു തുടക്കം. പിന്നീട്, തന്റെ അച്ഛനെ കുറിച്ചായി ചോദ്യം. അച്ഛൻ ജീവിക്കാൻ വേണ്ടി എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. അച്ഛന് ഒരു പ്രൈവറ്റ് ഇലക്ട്രോണിക്സ് കമ്പനിയിലായിരുന്നു ജോലി എന്ന് പറഞ്ഞപ്പോൾ, അത് കൃത്യമായി എവിടെയാണ് എന്നായി ചോദ്യം.
Had an Interview, Got Rejected Just Because I Didn’t Answer a Personal Question
byu/MICKY5789 inantiwork
അപ്പോൾ താൻ, ‘സോറി മാം ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല, ഇത് എൻറെ സ്വകാര്യജീവിതത്തിലെ കാര്യമാണ്’ എന്ന് പറഞ്ഞു. അപ്പോൾ, ‘ഇതിന് ഉത്തരം നൽകാൻ കഴിയ്യില്ലെങ്കിൽ അഭിമുഖം തുടരാൻ കഴിയില്ല’ എന്ന് പറഞ്ഞു. അപ്പോൾ താൻ അവിടെ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത് ഒട്ടും പ്രൊഫഷണൽ അല്ലാത്ത രീതിയാണ് എന്ന് പറഞ്ഞുകൊണ്ട് നിരവധിപ്പേർ യുവാവിനെ ഇന്റർവ്യൂ ചെയ്തവരെ വിമർശിച്ചു.