അമ്പോ..എന്തൊരു പോക്കായിരുന്നു! മുടക്കിയത് 200 മില്യൺ, നേടിയത് 6000 കോടിയിലധികം; മുഫാസ ഇനി ഒടിടിയിൽ

ഘോഷ അവസരങ്ങളിൽ പുത്തൻ സിനിമകൾ റിലീസ് ചെയ്യുന്നത് എല്ലാ ഇന്റസ്ട്രികളിലും പതിവാണ്. അത്തരത്തിൽ കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ ഒരു കൂട്ടം സിനിമകൾ തിയറ്ററുകളിൽ എത്തിയിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു മുഫാസ: ദ ലയൺ കിം​ഗ്. 200 മില്യൺ ഡോളർ മുടക്കി റിലീസ് ചെയ്ത ചിത്രം, ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത ദ ലയൺ കിങ്ങിന്റെ പ്രീക്വൽ ആയിരുന്നു. ഇപ്പോഴിതാ  തിയറ്റർ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം മുഫാസ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. 

ജിയോ ​ഹോർട് സ്റ്റാറിനാണ് മുഫാസ ദ ലയൺ കിങ്ങിന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. മാർച്ച് 26 മുതലാണ് സ്ട്രീമിം​ഗ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭഷകളിൽ ചിത്രം കാണാനാകും. റെക്കോർഡ് തുകയ്ക്കാണ് ഹോർട് സ്റ്റാർ സ്ട്രീമിം​ഗ് അവകാശം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. 

2024 ഡിസംബർ 20ന് റിലീസ് ചെയ്ത ചിത്രമാണ് മുഫാസ: ദ ലയൺ കിം​ഗ്. ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ നേടാൻ ചിത്രത്തിനാ സാധിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 700 മില്യൺ ​ഡോളറാണ് ഇതുവരെ മുഫാസ കളക്ട് ചെയ്തിരിക്കുന്നത്. അതായത് 6093 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ടോപ് 10 ചിത്രങ്ങളിൽ ഒന്നും മുഫാസയാണ്. 

ചിപ്പിയില്ലാതെ അനന്തപുരിക്കെന്ത്‌ പൊങ്കാല ! ‘തുടരു’മിന് സ്പെഷ്യൽ പ്രാർത്ഥനയും, ട്രോളുകളോട് പ്രതികരിച്ചും താരം

ബാരി ജെങ്കിൻസ് ആണ് മുഫാസ: ദ ലയൺ കിം​ഗ് സംവിധാനം ചെയ്തത്. അമേരിക്കൻ മ്യൂസിക്കൽ ഡ്രാമ ചിത്രം എഴുതിയത് ജെഫ് നഥാൻസൺ ആണ്. 2019ൽ ആയിരുന്നു ദ ലയൺ കിം​ഗ് റിലീസ് ചെയ്തത്. കേരളത്തിൽ അടക്കം ശ്രദ്ധനേടിയ ചിത്രം 1.66 ബില്യൺ ആണ് ആ​ഗോള തലത്തിൽ നേടിയിരുന്നത് എന്നാണ് റിപ്പോർട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin