അന്യസംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക്, അതിഥി തൊഴിലാളികൾക്കിടയിൽ വിൽപന ; അരൂരിൽ 1.144 ഗ്രാം കഞ്ചാവ് പിടികൂടി
അരൂർ: എരമല്ലൂർ ജംങ്ഷന് കിഴക്കുവശം എരമല്ലൂർ കുടപുറം റോഡിൽ ഒരു കിലോ 114 ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി മോണി കഞ്ചൻ ഗോഗോയി(30) നെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനമൊട്ടാകെ നടത്തുന്ന ഡി-ഹണ്ടിനോടനുബന്ധിച്ച് ചേർത്തല എ എസ് പി ഹാരിഷ് ജയിൻ ഐപി എസിന്റെ നിര്‍ദേശപ്രകാരം അരൂർ പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച് ഓ കെ ജി പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കഞ്ചാവ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായിട്ടാണ് ഇയാൾ കഞ്ചാവ് അന്യസംസ്ഥാനത്തുനിന്നും എത്തിച്ചിരുന്നത്.