സിയാറത്ത് യാത്രയുമായി കെഎസ്ആ‍ർടിസി; യാത്ര പുരുഷൻമാ‍ർക്ക് മാത്രം, ഇഫ്താറും തറാവീഹും നോളേജ് സിറ്റിയിൽ

മലപ്പുറം: റമദാനിൽ സിയാറത്ത് യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്. മാർച്ച് 20ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. ‘പുണ്യ പൂക്കാലം ധന്യമാക്കാൻ മഹാന്മാരുടെ ചാരത്ത്’ എന്ന പേരിലാണ് യാത്ര. പുരുഷൻമാർക്ക് മാത്രമായി നടത്തുന്ന യാത്രയിൽ ഒരാൾക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. 

ഓമാനൂർ ശുഹദാ മഖാം, ശംസുൽ ഉലമ മഖാം, വരക്കൽ മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി, സിഎം മഖാം, ഒടുങ്ങാക്കാട് മഖാം എന്നിവിടങ്ങളിലേയ്ക്കാണ് തീർത്ഥാടന യാത്ര. ഇതിന് ശേഷം നോളേജ് സിറ്റിയിൽ ഇഫ്ത്താറും തറാവീഹും ഒരുക്കും. രാവിലെ 7 മണിയ്ക്ക് ആരംഭിച്ച് രാത്രി 12 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9400128856, 8547109115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

READ MORE:  അഡ്വഞ്ചര്‍ ടൂറിസം മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം; പുതിയ തൊഴില്‍ മേഖല ഒരുക്കി കേരള ടൂറിസം

By admin