മാലിന്യ സംസ്കരണത്തിലെ മികച്ച മാതൃകകൾ: ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കയ്യടിക്കെടാ പരമ്പരയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. പരമ്പരയിലെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ മന്ത്രി പങ്കുവെച്ചു. മാലിന്യ സംസ്കാരണത്തിലെ മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്ന ഏഷ്യാനെറ്റ്‌ ന്യൂസിന്റെ പരമ്പര അഭിന്ദനാർഹമാണെന്നും മാലിന്യ സംസ്കരണത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ജനങ്ങളും ഇക്കാര്യത്തിൽ ഉത്തരവാദിത്തം കാണിക്കണം. കൈയിലെ മാലിന്യം റോഡിലേക്ക് വലിച്ചെറിയരുത്. അത് പരിഷ്കൃത സമൂഹമെന്ന നിലയിലുള്ള പ്രതിച്ഛായക്ക് ചേർന്നതല്ല. മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തിയാൽ വലിയ പിഴ കൊടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ ആറ്റിങ്ങല്‍ നഗരസഭയുടെ നല്ല മാതൃകയെ അവതരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.  സംസ്ഥാന സർക്കാരും മലിനീകരണ മലിനീകരണ നിയന്ത്രണ ബോർഡും അവാർഡുകൾ നൽകി ആദരിച്ച മാതൃകയാണ് ആറ്റിങ്ങൽ നഗരസഭയുടേത്.
 

അജൈവ മാലിന്യ നിർമ്മാർജനത്തിനും ജൈവ മാലിന്യ നിർമ്മാർജനത്തിനും പുറമേ ബയോ സാനിട്ടറി വെയ്സ്റ്റുകളും നഗരസഭയുടെ നേതൃത്വത്തിൽ സംസ്കരിക്കുന്നുണ്ട്. മാലിന്യ സംസ്കരണം സംസ്കാരമായി സ്വീകരിച്ച ജനങ്ങളാണ് ആറ്റിങ്ങൽ നഗരസഭയിലേത്. മാലിന്യ പ്ലാന്‍റുകൾക്കെതിരെ വലിയ ജനരോക്ഷമുയരുന്ന കാലത്ത് നഗരമധ്യത്തിലാണ് ഇവിടെ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. എന്നാൽ ഇവിടെ ആര്‍ക്കും പരാതിയില്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്ലാന്‍റിന്‍റെ പ്രവർത്തനം തന്നെയാണ് ഇതിന് കാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin