ജി സുധാകരൻ കെപിസിസി വേദിയിൽ എത്തുന്നു, ഗാന്ധിജി ഗുരുവിനെ കണ്ടതിന്‍റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ കെപിസിസി വേദിയിൽ എത്തുന്നു. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരൻ പങ്കെടുക്കുന്നത്. നാളെ തിരുവനന്തപുരത്താണ് ചടങ്ങ്. മുൻമന്ത്രിയും സിപിഐ നേതാവുമായി സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കും. യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം  തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷന് സമീപം സത്യന്‍  സ്മാരക ഹാളില്‍  വൈകുന്നേരം 4.30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. മൊഴിയും വഴിയും-ആശയ സാഗര സംഗമം എന്ന പേരില്‍ സെമിനാറും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും

സിപിഎം നടപടികളിലെ അത്യപ്തിക്കിടെയാണ്  ജി സുധാകരൻ കെപിസിസിയുടെ ക്ഷണം സ്വീകരിക്കുന്നത്. നേരത്തെ ആലപ്പുഴയിൽ ലീഗിന്റെ പരിപാടിയിലും സുധാകരൻ പങ്കെടുത്തിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേരത്തെ സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. 

By admin