കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

കണ്ണൂർ: കണ്ണൂർ പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. പൊയിലൂർ മഠപ്പുര ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ഷൈജുവിനെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin