ലോകേഷിന് വന്‍ തിരിച്ചടിയോ?: ലോകേഷ് യൂണിവേഴ്സ് പടം പകുതിക്ക് നിന്നു, കാരണം ഇതാണ് !

ചെന്നൈ: മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നീങ്ങനെ തുടര്‍ച്ചയായ അഞ്ച് ബ്ലോക്ക്‌ബസ്റ്റർ ഹിറ്റ് ചിത്രങ്ങൾ നൽകിയതിന് ശേഷം, ഇപ്പോൾ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ കൂലി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ തുടങ്ങിയ മികച്ച നടീനടന്മാരുടെ വലിയ നിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധാണ്. സംവിധായകൻ ലോകേഷ് കനകരാജ് ഈ ചിത്രം സംവിധാനം ചെയ്യുന്നതിന് പുറമെ ഇപ്പോള്‍ നിര്‍മ്മാണ രംഗത്തും സജീവമാണ്.

ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച ലോകേഷ്, ഇപ്പോൾ തന്റെ അടുത്ത  നിര്‍മ്മാണ പ്രൊജക്ടായ ബെന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്ന. ഇത് എൽ.സി.യു. (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ന്‍റെ ഭാഗമാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാഘവ ലോറൻസ് ഈ ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തും. 

ഗായകർ ടിപ്പു, ഹരിണി എന്നിവരുടെ മകൻ സായ് അഭയങ്കർ ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കും. ലോകേഷ് കനകരാജാണ് ചിത്രത്തിന്‍റെ രചനയും നിര്‍മ്മാണവും എങ്കിലും, ഭാഗ്യരാജ് കണ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ റെമോ, കാർത്തി നായകനായ സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് ഭാഗ്യരാജ് കണ്ണൻ.

ബെന്‍സ ചിത്രത്തിന്റെ ഷൂട്ടിംഗ് വേഗത്തിൽ പുരോഗമിക്കുന്നു എന്നായിരു്ന്നു അടുത്തിടെ വന്ന വാര്‍ത്ത, എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പെട്ടെന്ന് നിർത്തിവെച്ചുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ചിത്രത്തിന്റെ ചെലവ് അനുവദിച്ച ബജറ്റിനെക്കാൾ കൂടുതലായി വർദ്ധിച്ചതിനാൽ, ചിത്രം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് പറയപ്പെടുന്നു. 

ബെന്‍സ് ഷൂട്ടിംഗ് നിർത്തിവെച്ചതിനെത്തുടർന്ന് നായകന്‍ രാഘവ ലോറൻസ് ഇപ്പോൾ കാഞ്ചന 4 ചിത്രത്തിന്റെ ഷൂട്ടിംഗിൽ തിരക്കിലാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്നു. പൂജ ഹെഗ്ഡെ ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു. 

‘കൂലി 1000 കോടി ക്ലബ് പക്ക’: 45 മിനുട്ട് പടം കണ്ട താരത്തിന്‍റെ റിവ്യൂവില്‍ ഞെട്ടി കോളിവുഡ്!

21 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സൂപ്പര്‍ഹിറ്റ് ചിത്രം തിയറ്ററുകളിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം

By admin

You missed