കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 01/2025/CHQ പ്രകാരം വിവിധ ഡിസിപ്ലിനുകളിൽ ജൂനിയർ എക്സിക്യൂട്ടിവുകളെ നിയമിക്കുന്നു. ആകെ 83 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായവ ചുവടെ.
ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്): ഒഴിവുകൾ 13 (ജനറൽ 5, ഇ.ഡബ്ല്യു.എസ് 1, ഒ.ബി.സി നോൺ ക്രീമിലെയർ 4, എസ്.സി 2, എസ്.ടി 1). യോഗ്യത-ബി.ഇ/ ബി.ടെക് (ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്)
ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്.ആർ): 66 (ജനറൽ 30, ഇ.ഡബ്ല്യു.എസ് 6, ഒ.ബി.സി-എൻ.സി.എൽ 17, എസ്.സി 9, എസ്.ടി 4, ഭിന്നശേഷി 1) യോഗ്യത -ബിരുദം+ എം.ബി.എ
ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്): 4 (ജനറൽ), ഭിന്നശേഷിക്കാർക്ക് ഒരൊഴിവിൽ നിയമനം ലഭിക്കും. യോഗ്യത-എം.എ (ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ്) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. വിവർത്തനത്തിൽ രണ്ടു വർഷത്തെ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്ക് മറിച്ചും).
പ്രായപരിധി: 18.03.2025ൽ 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. വിശദവിജ്ഞാപനം www.aai.aero/careersൽ. അപേക്ഷാഫീസ് 100 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ/ എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് അടക്കമുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. മറ്റു ആനുകൂല്യങ്ങളുമുണ്ട്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
ANNOUNCEMENTS
evening kerala news
eveningkerala news
eveningnews malayalam
job
KERALA
kerala evening news
Kerala News
opportunity
കേരളം
ദേശീയം
വാര്‍ത്ത