Malayalam News Live: കപ്പടിക്കാൻ ടീം ഇന്ത്യ; ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് കിരീടപ്പോരാട്ടം

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. ന്യൂസിലൻഡാണ് എതിരാളികൾ. ദുബായിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഫൈനൽ തുടങ്ങുക. ഇന്ത്യയാണ് കരുത്ത‍ർ. കണക്കിലും താരത്തിളക്കത്തിലും. ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തിൽ ന്യൂസിലൻഡാണ് മുന്നിൽ. നാല് മത്സരങ്ങളിൽ മൂന്നിലും ജയം കിവീസിനൊപ്പം. ഇക്കുറി ദുബായിൽ മാത്രം കളിച്ച, ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയും സംഘവും.

By admin

You missed