കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയിൽ (സി.ഐ.എസ്.എഫ്) കോൺസ്റ്റബിൾ/ ട്രേഡ്സ്മാൻ തസ്തികയിൽ 1161 താൽക്കാലിക ഒഴിവുകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ശമ്പള നിരക്ക് 21,700-69,100 രൂപ. ക്ഷാമബത്ത, കോൺട്രിബ്യൂട്ടറി പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://cisfrectt.cisf.gov.in/ ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മാർച്ച് അഞ്ചു മുതൽ ഏപ്രിൽ മൂന്നു വരെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും.�വിവിധ ട്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ (പുരുഷന്മാർ, വനിതകൾ, വിമുക്ത ഭടന്മാർ, (ആകെ) എന്നീ ക്രമത്തിൽ) ചുവടെ:
കോൺസ്റ്റബിൾ: കുക്ക് 400, 44, 49 (493); കോബ്ലർ-7, 1, 1 (9); ടൈലർ 19, 2,2 (23); ബാർബർ 163, 17, 19 (199); വാഷർമാൻ 212, 24, 26 (262); സ്വീപ്പർ 123, 14, 15 (152), പെയിന്റർ 2, 0, 0 (2), കാർപന്റർ 7,1, 1 (9), ഇലക്ട്രീഷ്യൻ 4, 0, 0 (4), മാലി 4,0,0 (4), വെൽഡർ 1,0,0 (1), ചാർജ് മേക്കാനിക് 1, 0, 0 (1), എം.പി അറ്റൻഡന്റ് 2,0,0 (2).
നിശ്ചിത ഒഴിവുകൾ പട്ടിക ജാതി/പട്ടിക വർഗ/ഒ.ബി.സി എൻ.സി.എൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണം ചെയ്തിട്ടുണ്ട്.മേഖലാടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങൾ, ദക്ഷിണ മേഖലയിൽപെടും. വിലാസം: DIG, CISF (South Zone) HQrs, ‘D’ Block, Rajaji Bhawan, Besant Nagar, Chennai 600090. Email: digsz@cisf.gov.in
അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, പട്ടിക വിഭാഗം/വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കേണ്ട രീതി വിജ്ഞാപനത്തിലുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. ഐ.ടി.ഐ പരിശീലനം നേടിയ (സ്കിൽഡ് ഗ്രേഡുകാർക്ക്) വർക്ക് മുൻഗണന. പ്രായപരിധി 1.8.2025ൽ 18-23 വയസ്സ്. 2.8.2002ന് മുമ്പോ 1.8.2007ന് ശേഷമോ ജനിച്ചവരാകരുത്. നിയമാനുസൃത വയസ്സിളവുണ്ട്.
ശാരീരിക യോഗ്യതകൾ: പുരുഷന്മാർക്ക് ഉയരം 170 സെ. മീറ്റർ, നെഞ്ചളവ് 80 -85 സെ. മീറ്റർ. വനിതകൾക്ക് 157 സെ.മീറ്റർ ഉയരം മതി. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
സെലക്ഷൻ: കായിക ക്ഷമതാ പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, ഒ.എം.ആർ/സി.ബി.ടി ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
ANNOUNCEMENTS
DELHI NEWS
evening kerala news
eveningkerala news
eveningnews malayalam
India
job
opportunity
കേരളം
ദേശീയം
വാര്ത്ത