മലയാളികളുടെ പ്രിയ താരദമ്പതികളാണ് സായ് കുമാറും ബിന്ദു പണിക്കരും. തുടക്കത്തിൽ വിവാഹത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടെങ്കിലും പിന്നീട് ഇത് മാറുകയായിരുന്നു. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ബിന്ദുവിന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. ഈ സമയത്ത് ഭാര്യയുമായി പിരിഞ്ഞ സായ് കുമാറുമായി ബിന്ദു അടുപ്പത്തിലായി. ഇത് പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
ഇരുവരും ഇപ്പോഴും അഭിനയരം​ഗത്ത് സജീവമാണ്. എന്നാൽ പലതരത്തിലുള്ള ആരോഗ്യാപ്രശ്നങ്ങൾ ഇരുവരെയും ബാധിച്ചിരുന്നു.നടക്കാൻ പോലും പറ്റാത്ത അവസ്ഥ താരദമ്പതിമാര്‍ക്ക് ഉണ്ടായിരുന്നു. പരസ്പരം പിടിച്ചിട്ട് അല്ലാതെ കാലെടുത്ത് കുത്താന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ഇരുവരും എത്തി. എന്നാല്‍ ഇത്രയും കാലം തങ്ങളുടെ അസുഖമെന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ വന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്. ഒത്തിരി ചികിത്സകള്‍ നടത്തിയിട്ടും യാതൊരു മാറ്റവുമുണ്ടായില്ല.
നിലവിൽ ഒരു ആയുര്‍വേദ ചികിത്സ നടത്തുകയാണ് ഇരുവരും. ഇതിൽ നല്ല മാറ്റമുണ്ടെന്നാണ് താരദമ്പതികൾ പറയുന്നത്. ഡയല്‍ കേരള എന്ന യൂട്യൂബ് ചാനല്‍ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം പറയുന്നത്. കാലിലെ സ്പര്‍ശനം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തിയ സായ് കുമാറും ബിന്ദു പണിക്കരും ഇപ്പോൾ ചികിത്സ നടത്തി ഒറ്റയ്ക്ക് നടക്കുന്ന രീതിയിലേക്ക് എത്തി.
ഒരുപാട് സ്ഥലങ്ങളിൽ ചികിത്സ നടത്തിയെന്നും എന്നാൽ അവർക്ക് രോ​ഗം എന്താണെന്ന പോലും കണ്ടെത്താനായില്ല. അവർ കുറെ ആൻറിബയോട്ടിക്കുകൾ തന്നു. ഇത് കഴിച്ച് മടുത്തിരിക്കുന്ന സമയത്താണ് ഈയൊരു സ്ഥലത്തെ കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നത്. പിന്നീട് ഇതിൽ വിശ്വാസം തോന്നിയതോടെ ഇങ്ങോട്ടേക്ക് വരാൻ തുടങ്ങി. നേരത്തെ രണ്ട് പേര്‍ പിടിച്ചാലേ തനിക്ക് നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളുവെന്നും എന്നാൽ ഇപ്പോള്‍ ഒറ്റയ്ക്ക് നടക്കാം. അത് തന്നെ വലിയൊരു ഭാഗ്യമാണന്നാണ് സായ്കുമാർ പറയുന്നത്.
കാലിൽ തൊട്ടാൽ പോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ഇപ്പോൾ സ്പർശനമൊക്കെ തിരിച്ചുകിട്ടി. മാത്രമല്ല അദ്ദേഹത്തെ കൊണ്ട് ഇവിടെയുള്ള മലയും നടത്തി കയറ്റി. അത് വലിയ കാര്യമായിരുന്നുവെന്ന് ഡോക്ടർമാരും പറയുന്നു. ബിന്ദു പണിക്കരുടെ കാര്യത്തിലും സമാനമായിരുന്നെന്നാണ് ഡോക്ടര്‍ പറയുന്നു. ഇതേപോലൊരു കപ്പിൾസിനെ തങ്ങളുടെ കരിയറിൽ കണ്ടിട്ടില്ലെന്നാണ് ഡോക്ടർ പറയുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ എങ്ങനെ അസുഖം വന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *