സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണം: മൂന്നാംവട്ടവും ബൂസ്റ്റര്‍ ക്യാച്ച് വിജയം, ഷിപ്പ് പൊട്ടിത്തെറിച്ചു

ടെക്സസ്: ബഹിരാകാശ പര്യവേഷണ രംഗത്ത് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിന് വീണ്ടും തിരിച്ചടി. എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം ബഹിരാകാശത്തേക്ക് വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണവും പരാജയവുമായി. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്‍റെ ഹെവി ബൂസ്റ്റര്‍ ഭാഗം ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചു. സ്റ്റാര്‍ഷിപ്പിന്‍റെ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റര്‍ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. 

സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു. സ്റ്റാര്‍ഷിപ്പിന്‍റെ കഴിഞ്ഞ പരീക്ഷണത്തിലും ഇതേ തിരിച്ചടി സംഭവിച്ചിരുന്നു എന്നുമാണ് സ്പേസ് എക്സ് അധികൃതരുടെ ആദ്യ ഔദ്യോഗിക പ്രതികരണം. സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന്‍റെ നിരവധി വീഡിയോകള്‍ ഇതിനകം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Read more: അഥീന ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങി; വീണ്ടും യന്ത്രക്കാലുകള്‍ ചതിച്ചോ എന്ന് സംശയം, ദൗത്യം പ്രതിസന്ധിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin