ലോണിൽ 34 കിമീ മൈലേജുള്ള സെലേരിയോ വാങ്ങാം, ഡൌൺ പേമെന്‍റും ഇഎംഐയും ഇത്ര വീതം
മാരുതി സുസുക്കി കാറുകൾ ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമാണ്. കമ്പനിയുടെ സെലേറിയോയും ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും ആവശ്യക്കാർ ഉള്ള കാർ മോഡലുകളിൽ ഒന്നാണ്. നിങ്ങൾ സെലേറിയോയുടെ ബേസ് വേരിയന്‍റായ LXI വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ഈ കാറിന്റെ ഫിനാൻസ് പ്ലാനിനെക്കുറിച്ച് അറിയാം. എത്ര ഡൗൺ പേമെന്റിൽ നിങ്ങൾക്ക് ഈ കാർ വാങ്ങാൻ കഴിയുമെന്ന് മനസിലാക്കാം. അതിന്‍റെ ഇഎംഐ കണക്കുകളും വിശദമായി അറിയാം.
മാരുതി സെലേറിയോയുടെ ഓൺ-റോഡ് വില എത്ര?
ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി വാഗ്ദാനം ചെയ്യുന്ന സെലേറിയോയുടെ അടിസ്ഥാന വകഭേദമായി LXI വാഗ്ദാനം ചെയ്യുന്നു. ഈ കാറിന്റെ അടിസ്ഥാന വേരിയന്റായ LXI യുടെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, അത് 5.64 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. മാരുതി സെലേറിയോ LXI യുടെ തിരുവനന്തപുരത്തെ ഓൺ-റോഡ് വില ഏകദേശം 6.64 ലക്ഷം രൂപയാകും.
ഇഎംഐ എത്ര അടയ്‌ക്കേണ്ടി വരും?
രണ്ടുലക്ഷം രൂപയുടെ ഡൗൺ പേയ്‌മെന്റിന് ശേഷം, കാറിനായി ഏകദേശം 4.64 ലക്ഷം രൂപയുടെ ബാങ്ക് വായ്പ എടുക്കേണ്ടിവരും. 9 ശതമാനം പലിശ നിരക്കിൽ ഏഴ് വർഷത്തേക്ക് ബാങ്കിൽ നിന്ന് 4.64 ലക്ഷം രൂപ എടുത്താൽ, അടുത്ത ഏഴ് വർഷത്തേക്ക് എല്ലാ മാസവും 7,472 രൂപ ഇഎംഐ അടയ്‌ക്കേണ്ടിവരും. അഞ്ച് വർഷത്തേക്ക് ഇതേ പലിശ നിരക്കിലും ഇതേ ഡൌൺ പേമെന്‍റിലും 9,641 രൂപ പ്രതിമാസം ഇഎംഐ അടയ്ക്കേണ്ടിവരും. ഇനി നാല് വർഷത്തേക്കാണെങ്കിൽ 11,557 രൂപയായിരിക്കും മേൽപ്പറഞ്ഞ പലിശനിരക്കിലും ഡൌൺ പേമെന്‍റിലുമുള്ള ഇഎംഐ നിരക്കുകൾ.
അതേസമയം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, നിങ്ങളുടെ പലിശ നിരക്കും ഡൌൺ പേമെന്‍റ് തുകയുമൊക്കെ അതാത് ബാങ്കുകളുടെ നിയമങ്ങളെയും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയുമൊക്കെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും എന്നതാണ്. അതുകൊണ്ട് ഒരു ലോൺ എടുക്കുന്നതിന് മുമ്പ് ബാങ്കിന്റെ നിയമങ്ങൾ വ്യക്തമായി വായിച്ചു മനസിലാക്കുക.
ഇനി മാരുതി സുസുക്കി സെലേരിയോയെപ്പറ്റി പറയുകയാമെങ്കിൽ, ഈ കോംപാക്റ്റ് ഹാച്ച്ബാക്ക് കാറിന് കെ10സി ഡ്യുവൽജെറ്റ് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് ഒരു സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റത്തോടൊപ്പമാണ് വരുന്നത്. ഈ എഞ്ചിൻ 66 bhp കരുത്തും 89 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ഗിയർബോക്സുകളുമായി ഘടിപ്പിച്ചിരിക്കുന്നു. അതിന്റെ LXI വേരിയന്റിൽ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ലഭ്യമല്ല. കമ്പനിയുടെ അവകാശവാദം അനുസരിച്ച്, ഇതിന്റെ മൈലേജ് ലിറ്ററിന് 26.68 കിലോമീറ്റർ ആണ്. അതേസമയം, ഒരു കിലോ സിഎൻജിയിൽ 34.43 കിലോമീറ്റർ മൈലേജ് നൽകുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു.
ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, റിവേഴ്‌സ് പാർക്കിംഗ് സെൻസർ തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് മാരുതി സുസുക്കി സെലേറിയോ വരുന്നത്. സെലേറിയോയുടെ നീളം 3695 എംഎം, വീതി 1655 എംഎം, ഉയരം 1555 എംഎം എന്നിങ്ങനെ ആണ്. ഇതിനുപുറമെ, സെലേറിയോയിൽ 313 ലിറ്റർ ബൂട്ട് സ്പേസും ലഭ്യമാണ്.
മാരുതി സെലേറിയോയുടെ പെട്രോൾ വകഭേദം ലിറ്ററിന് 26 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ സിഎൻജി വകഭേദം കിലോഗ്രാമിന് 34 കിലോമീറ്റർ മൈലേജ് നൽകുന്നു. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എസി വെന്റ്, മ്യൂസിക് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.
സെലേറിയോയ്ക്ക് പുതിയ റേഡിയന്റ് ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് ഹെഡ്‌ലൈറ്റ് യൂണിറ്റ്, ഫോഗ് ലൈറ്റ് കേസിംഗ് എന്നിവ ലഭിക്കുന്നു. കറുത്ത നിറങ്ങളിലുള്ള ഒരു ഫ്രണ്ട് ബമ്പറും നൽകിയിട്ടുണ്ട്. ഇതിലെ ചില ഘടകങ്ങൾ എസ്-പ്രസ്സോയിൽ നിന്ന് എടുത്തിട്ടുണ്ട്. കാറിന്റെ സൈഡ് പ്രൊഫൈലും നിലവിലുള്ള മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പുതിയ ഡിസൈനിലുള്ള 15 ഇഞ്ച് അലോയ് വീലുകളാണ് ഇതിനുള്ളത്. പിൻഭാഗത്ത് ബോഡി നിറമുള്ള പിൻ ബമ്പർ, വേറിട്ട ടെയിൽലൈറ്റുകൾ, വളഞ്ഞ ടെയിൽഗേറ്റ് എന്നിവയുണ്ട്.
സെഗ്‌മെന്റിലെ ആദ്യ ഹിൽ ഹോൾഡ് അസിസ്റ്റ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ തുടങ്ങിയ സവിശേഷതകൾ കാറിനുള്ളിൽ ലഭ്യമാകും. ഷാർപ്പ് ഡാഷ് ലൈനുകൾ, ക്രോം ആക്സന്റുകളുള്ള ട്വിൻ-സ്ലോട്ട് എസി വെന്റുകൾ, പുതിയ ഗിയർ ഷിഫ്റ്റ് ഡിസൈൻ, അപ്ഹോൾസ്റ്ററിക്ക് പുതിയ ഡിസൈൻ എന്നിവയുള്ള സെന്റർ-ഫോക്കസ് വിഷ്വൽ അപ്പീൽ ഈ കാറിന്റെ സവിശേഷതയാണ്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന 7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഡിസ്പ്ലേയാണ് ഇതിനുള്ളത്.