ഏഴ് വർഷം മുമ്പ് കാണാതായി, ഒടുവിൽ നെറ്റ്ഫ്ലിക്സ് സീരിസ്,’അണ്‍സോൾഡ് മിസ്ട്രീസി’ന് പിന്നാലെ കുട്ടിയെ കണ്ടെത്തി

2017 -ല്‍ ജോർജിയയിലെ അറ്റ്ലാറ്റയിലെ തെരുവുകളില്‍ ഒരു ഏഴ് വയസുകാരന്‍റെ പോസ്റ്റർ പതിക്കപ്പെട്ടു. പേര് അബ്ദുൾ അസീസ് ഖാന്‍, പ്രായം ഏഴ്, കാണ്മാനില്ല. എന്നതായിരുന്നു ആ പോസ്റ്ററിലെ വിവരം. കൂടെ ഏതോ ഒരു സന്തോഷ നിമിഷത്തില്‍ പകര്‍ത്തിയ ചിരിച്ച് കൊണ്ട് നില്‍ക്കുന്ന ഒരു കുട്ടിയുടെ ചിത്രവുമുണ്ടായിരുന്നു. കാലം ആ പോസ്റ്ററില്‍ പലതും ചെയ്തുവച്ചു. ഒട്ടിച്ച പശ ഇളകി ചില പോസ്റ്ററുകൾ പറന്ന് പോയി. മറ്റ് ചിലത് ആരൊക്കെയോ കീറിക്കളഞ്ഞു. കുട്ടിയുടെ വീട്ടുകാരൊഴിച്ച് മറ്റെല്ലാവരും അവനെ മറന്നിരിക്കെ, അപ്രതീക്ഷിതമായ വഴിയിലൂടെ അവന്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അതും ഏഴ് വര്‍ഷങ്ങൾക്ക് ശേഷം. അതിന് വഴിയൊരുക്കിയതാകട്ടെ ‘പരിഹരിക്കപ്പെടാത്ത രഹസ്യങ്ങള്‍’ എന്ന നെറ്റ്ഫ്ലിക്സ് സീരീസും. 

അസീസിനെ കാണാതായ സമയത്ത് അച്ഛന്‍ അബ്ദുള്ളയും (40), അമ്മ റാബിയ ഖാലിദും മകന്‍റെ സംരക്ഷണത്തിന് വേണ്ടിയുള്ള കേസ് നടത്തുകയായിരുന്നു. നേരത്തെ തന്നെ വിവാഹ മോചിതരായിരുന്നു ഇരുവരും. വിവാഹ മോചിതയായ റാബിയ. എലിയറ്റ് ബ്ലേക്ക് ബോർജിയസ് എന്നയാളെ വിവാഹം കഴിച്ച് മാറിത്താമസിക്കുകയായിരുന്നു. അസീസിന്‍റെ കസ്റ്റഡി സംബന്ധിച്ച കേസിന്‍റെ അവസാന വാദം കേൾക്കുന്ന ദിവസം അസീസിനെ കാണാതായി, ഒപ്പം റാബിയയെ കുറിച്ചും ഒരു വിവരവും ലഭിച്ചില്ല. പിന്നാലെ നീണ്ട ഏഴ് വര്‍ഷം അബ്ദുള തന്‍റെ മകന് വേണ്ടി അലഞ്ഞു. പോലീസ് സ്റ്റേഷനും കോടതികളും കയറി ഇറങ്ങി. ഇതിനിടെ പല സ്ഥലത്ത് നിന്നും അസീസിനെ കണ്ടെന്നുള്ള വിവരം ലഭിക്കുമ്പോൾ അവിടെയെല്ലാം പോലീസുമെത്തി. അങ്ങനെ ഏഴ് വര്‍ഷത്തിനിടെ 11 സംസ്ഥാനങ്ങളിലേക്ക് അന്വേഷണം നീണ്ടു. പക്ഷേ, അസീസിനെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. 

Watch Video: ‘ഇഷ്ടപ്പെട്ടു, അത് കൊണ്ട്’; ട്രെയിനിൽ സഹയാത്രികനെ ബലമായി ഉമ്മവച്ചതിനെ ന്യായീകരിച്ച് യുവാവ്; വീഡിയോ വൈറൽ

Watch Video: ‘ഇതൊക്കെ ഞങ്ങടെ പതിവാണ്’; ട്രെയിനിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന ഉദ്യോഗസ്ഥൻ: വീഡിയോ വൈറൽ

കേസ് വീണ്ടും ദേശീയ ശ്രദ്ധ നേടിയത്, നെറ്റ്ഫ്ലിക്സ സീരീസായ ‘പരിഹരിക്കപ്പെടാത്ത രഹസ്യങ്ങള്‍’ എന്ന ഓണ്‍ലൈന്‍ പരമ്പരയായി മാറിയപ്പോൾ. പരമ്പര അസീസിനെ വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചു. ഫെബ്രുവരി 23 ന് കോളറാഡോ ഹൈലാന്‍റ്സ് റാഞ്ചില്‍ നിന്നും പോലീസിന് ഒരു സന്ദേശം ലഭിക്കുന്നത്. പ്രദേശത്തെ ഒരു വീട്ടില്‍ മോഷണം നടന്നെന്നായിരുന്നു സന്ദേശം. പിന്നാലെ പോലീസ് സ്ഥലത്ത് എത്തിയപ്പോൾ മോഷണം നടന്നെന്ന് ആരോപിക്കപ്പെട്ട വീട്ടില്‍ നിന്ന് രണ്ട് പേരെയും വീടിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ രണ്ട് കൌമാരക്കാരെയും കണ്ടെത്തി. സ്ഥലക്കച്ചവടക്കാരാണ് തങ്ങളെന്നാണ് മുതിർന്നവര്‍ പോലീസിനെ അറിയിച്ചിരുന്നത്. 

പക്ഷേ, സംശയം തോന്നിയ പോലീസ് കുട്ടികളെയും മുതിന്നവരെയും പ്രത്യേകം ചോദ്യം ചെയ്തപ്പോൾ സത്യം പുറത്ത് വന്നു. കുട്ടികളില്‍ ഒരാൾ അസീസായിരുന്നു. മുതിർന്നവരില്‍ ഒരാൾ റാബിയയും രണ്ടാമത്തെ ആൾ എലിയറ്റ് ബ്ലേക്ക് ബോർജിയസും. രണ്ടാമത്തെ കുട്ടിയെ തിരിച്ചറിഞ്ഞില്ല. അണ്‍സോൾഡ് മിസ്ട്രിയില്‍ അസീസിനെ കണ്ടത് കുട്ടിയെ തിരിച്ചറിയാന്‍ സഹായിച്ചെന്ന് പോലീസ് പറയുന്നു. കുട്ടികളെ ഇരുവരെയും പോലീസ് സംരക്ഷണയില്‍ വിട്ടു. പിന്നാലെ അസീസിനെ അബ്ദുള്ളയ്ക്ക് കൈമാറി. റാബിയയ്ക്കും എലിയറ്റിനും എതിരെ രണ്ടാം ഡിഗ്രി തട്ടിക്കൊണ്ട് പോകലിനും വ്യാജ രേഖ ഉണ്ടാക്കിയതിനും ഐഡന്‍റിറ്റി ഒളിച്ച് വച്ചതിനും അധികാരികൾക്ക് തെറ്റായ വിവരം കൈമാറിയതിനും കേസെടുത്തു. രണ്ട് പേര്‍ക്കും ഒരു കോടി രൂപയുടെ ബോണ്ടും വിധിച്ചു. മാര്‍ച്ച് 27 മുതല്‍ കേസിന്‍റെ വിചാരണ ആരംഭിക്കും. 

Watch Video: പട്ടായ ബീച്ചിൽ മാലിന്യം വലിച്ചെറിഞ്ഞ്, അടിച്ച് ഓഫായി, കിടന്നുറങ്ങുന്ന ഇന്ത്യന്‍ സഞ്ചാരികൾ; വീഡിയോ വൈറൽ

By admin