പഴക്കം 7 കോടി വർഷം മംഗോളിയൻ മരുഭൂമിയിൽ കണ്ടെത്തിയത് ദിനോസറിന്‍റെ കൂടും 15 -ഓളം കുഞ്ഞ് ദിനോസറുകളുടെ അസ്ഥികൂടവും
7 കോടി വര്‍ഷം മുമ്പ് മംഗോളിയ ഹരിതാഭമായ ഒരു കൊടുംകാട് ആയിരുന്നോ? പിന്നീട് ആ പ്രദേശത്തിന് എന്താണ് സംഭവിച്ചത്? ഗവേഷകരില്‍ ഇത്തരം ചോദ്യങ്ങളുയരാന്‍ കാരണം സസ്യഭുക്കായ ഒരു ദിനോസര്‍ കുടുംബത്തിന്‍റെ കൂട് കണ്ടെത്തിയതില്‍ നിന്നാണ്. പോസിലൈസ് ചെയ്യപ്പെട്ട സസ്യഭുക്കുകളായ പ്രോട്ടോസെറാറ്റോപ്പ്സ് ആൻഡ്രൂസി ദിനോസർ കുടുംബത്തിലെ 15 ഓളം കുഞ്ഞു ദിനോസറുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇവ ട്രൈസെറാറ്റോപ്പ്‌സ് ദിനോസറുകളുടെ ബന്ധുക്കളാണ്. 7 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ കുഞ്ഞുങ്ങളുടെ ഫോസിലുകളാണ് അവയെന്ന് ഫോസിൽ ഗവേഷകർ സ്ഥിരീകരിച്ചു.
തലയുടെ പിന്നില്‍ തൊങ്ങല്‍ പോലെയുള്ള ശരീരഭാഗങ്ങളുള്ള ഇവയ്ക്ക് നാല് മുതല്‍ ആറ് ഇഞ്ച് വലിപ്പമുണ്ടായിരുന്നു. അവ ജനിച്ച് ഒരു വര്‍ഷം പോലും തികയാത്ത ശിശുക്കളായിരുന്നെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ഒരു പക്ഷേ, അക്കാലത്ത് ഉയർന്നുവീശിയ മണല്‍ക്കാറ്റില്‍ പെട്ടാകാം ഇവ മരിച്ച് പോയതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ റോഡ് ഐലൻഡ് സർവകലാശാലയിലെ പാലിയന്‍റോളജിസ്റ്റും ഗവേഷകനുമായ ഡേവിഡ് ഫാസ്റ്റോവ്സ്കി പറയുന്നു. അതേസമയം ഈ ദിനോസര്‍ കൂടിന് 2.3 അടി വലിപ്പമുള്ളതാണ്. അതേസമയം സമീപത്ത് നിന്നും മറ്റൊരു ദിനോസറിന്‍രെ കൂട് കണ്ടെത്തി. അവയില്‍ നിന്നും ചില ഫോസിലൈസ് ചെയ്പ്പെട്ട മുട്ടകളും ഗവേഷകർക്ക് ലഭിച്ചു. അതേസമയം രണ്ട് വ്യത്യസ്ത ദിനോസറുകൾ എങ്ങനെയാണ് അടുത്തടുത്ത് കൂടുകൾ സ്ഥാപിച്ചത് എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി.
Read More: ആനകളെ വേട്ടയാടിയ, 3 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യകാല വേട്ടക്കാരന്‍റെ തലയോട്ടി കണ്ടെത്തി
മംഗോളിയയിലെ പ്രശ്തമായ ഗോബി മരുഭൂമിയുടെ ഏതാണ്ട് മധ്യഭാഗത്ത് നിന്നാണ് ഈ കൂട് കണ്ടെത്തിയത്. ഈ പ്രദേശം ഒരു കാലത്ത് ദിനോസറുകൾ ഭരിച്ചിരുന്ന സ്ഥലമായിരുന്നെന്നും പരസ്പരം പോരാടിയിരുന്ന വെലോസിറാപ്റ്റർ, പ്രോട്ടോസെറാടോപ്പ് ദിനോസറുകൾ മാരകമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രദേശമായിരുന്നു അതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. എന്നാല്‍ പിന്നീട് ഇവിടെ 24 അടി വരെ ഉയരത്തില്‍ മണല്‍ക്കാറ്റുകൾ വീശുന്ന പ്രദേശമായി മാറി. അതേസമയം ഒരു കൂട്ടില്‍ നിന്നും 15 ഓളും കുഞ്ഞുങ്ങളെ കണ്ടിത്തിയതോടെ ദിനോസറുകളും തങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ച്ചയുടെ ഒരു കാലഘട്ടം വരെ സംരക്ഷിച്ച് വളര്‍ത്തിയിരുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 2011 -ലാണ് ആദ്യമായി ഈ കൂട് കണ്ടെത്തുന്നതെങ്കിലും ഇന്നും ഇവയെ കുറിച്ചുളള ഗവേഷണം പുരോഗമിക്കുകയാണ്.