പടം ‘എ’ ആണോ? ശ്രദ്ധിച്ചില്ലെങ്കിൽ തിയറ്റർ ഉടമയ്ക്ക് 10,000 രൂപ പിഴ ! സെൻസർ ബോർഡിന്റെ ചുമതലകൾ ഇങ്ങനെ

മ്മുടെ കുട്ടികൾക്കിത് എന്തുപറ്റി? കഴിഞ്ഞ കുറച്ച് നാളുകളായി കേരളക്കര ചോദിക്കുന്നൊരു ചോദ്യമാണ്. ഓരോ ദിനവും വർദ്ധിച്ച് വരുന്ന അതിക്രമങ്ങളാണ് അതിന് കാരണവും. ഇവയ്ക്ക് കാരണം അടുത്ത കാലത്തിറങ്ങിയ വയലൻസ് നിറഞ്ഞ സിനിമകളാണെന്നാണ് ഉയരുന്ന ചർച്ചകൾ. കുട്ടികളിലേക്ക് അക്രമ സ്വഭാ​വങ്ങൾ പടരാൻ കാരണം ഇത്തരം സിനിമകളാണോ എന്ന ചർച്ചകളും ഒരു വശത്ത് നടക്കുകയാണ്. 

സിനിമ വലിയ തോതിലുള്ള ദുസ്വാധീനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നുവെന്നും വയൻസ് ആഘോഷിക്കപ്പെടുന്ന രീതി ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതും ഏറെ ശ്രദ്ധേയമാണ്. ഇതു ശ്രദ്ധിക്കേണ്ടത് സെൻസർ ബോർഡ് ആണെന്നും അവർ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരി​ഹസിക്കുകയും ചെയ്തിരുന്നു. പിന്നാലെ ശരിക്കും സെൻസർ ബോർഡ് എന്താണ് ചെയ്യുന്നത് ? എന്ന ചോദ്യവും സോഷ്യൽ ലോകത്ത് ഉയരുന്നുണ്ട്. 

ഇത്ര പ്രായത്തിലുള്ളവർക്ക് മാത്രം കാണാൻ കഴിയുന്ന സിനിമ എന്ന് തരംതിരിച്ചുള്ള സർട്ടിഫിക്കേഷൻ നൽകിയാണ് ഓരോ സിനിമയും പുറത്തിറക്കുന്നത്. സിനിമ പോസ്റ്ററിലും ഇത് ഉൾപ്പെടുത്തണം. ഏത് സർട്ടിഫിക്കേഷനാണെന്ന് തിരിച്ചറിഞ്ഞ് കുടുംബത്തിനും കുട്ടികൾക്കും ഒപ്പം സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഉത്തരവാദിത്വമാണ്. 

സെൻസർ ബോർഡ് എന്ന് അറിയപ്പെടുന്ന സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ ഓരോ സിനിമയും കണ്ട്, കഥയ്ക്ക് ആവശ്യമില്ലാത്തതായി ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകുക മാത്രമാണ് ചെയ്യുന്നത്. എ, യു, യുഎ, 13 പ്ലസ്, 16 പ്ലസ്, എസ് തുടങ്ങിയ തരത്തിലാണ് സർട്ടിഫിക്കേഷൻ നൽകുന്നത്. 

‘എ’ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമകൾ പ്രായപൂർത്തി ആയവർക്ക് മാത്രമെ കാണാൻ അനുവാദമുള്ളൂ. കാരണം ഇതിൽ അക്രമ, ലൈംഗിക കണ്ടന്റുകൾ ഉണ്ടാകും. ‘എ’ സർട്ടിഫിക്കറ്റുള്ള സിനിമകൾ കാണാൻ 18 വയസ് തികയാത്ത ആരെയും തിയറ്ററിനുള്ളിൽ കടത്താനെ പാടില്ല. അനുമതി ഇല്ലാത്തവരെ കയറ്റിയാൽ തിയറ്റർ ഉടമയ്ക്ക് എതിരെ പിഴ ചുമത്താൻ നിയമമുണ്ട്. ഒരാൾക്ക് പതിനായിരം രൂപ വച്ചാണ് പിഴ ലഭിക്കുക. 

മുടക്കിയത് 8.5 കോടി, നേടിയത് 75 കോടിയിലധികം; രേഖാചിത്രം ഇനി ഒടിടിയിൽ കാണാം, സ്ട്രീമിം​ഗ് ആരംഭിച്ചു

സിനിമയ്ക്ക് അത്യാവശ്യമെങ്കിൽ മാത്രം കുട്ടികൾക്ക് എതിരായ അതിക്രമം, ലൈം​ഗിക രം​ഗങ്ങൾ, ലഹരി ഉപയോ​ഗ രം​ഗങ്ങളൊക്കെ ഏറ്റവും മിതമായ രീതിയിൽ ഉൾപ്പെടുത്താം എന്ന മാനദണ്ഡങ്ങൾ പാലിക്കണം. ഈ നിർദ്ദേശങ്ങളാണ് സെൻസർ ബോർഡിന് പൊതുവിൽ നൽകിയിരിക്കുന്നതും. ഒടിടി പ്ലറ്റ്ഫോമുകൾക്ക് ഇത്തരം സർട്ടിഫിക്കേഷനുകൾ ബാധകമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin