കാഞ്ഞങ്ങാട്: തോക്ക് ചൂണ്ടിക്കാണിച്ച് ക്രഷർ മാനേജരുടെ കൈയിൽ ഉണ്ടായിരുന്ന 10.30 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം. പ്രതികളെ മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിൽ എടുത്തു. കർണാടക പോലീസിന്റെ പിടിയിലായ പ്രതികളെ ഹൊസ്ദുർഗ് പൊലീസിന് കൈമാറി. ബിഹാർ സ്വദേശിയായ ഇബ്രാൻ, മാലിക് എന്നിവരും ഒരു അസം സ്വദേശിയുമാണ് പിടിയിലായത്. കാഞ്ഞങ്ങാട് കല്യാൺ റോഡിൽ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
ജാസ് ഗ്രാനൈറ്സ് എന്ന ക്രഷറിന്റെ മാനേജരും കോഴിക്കോട് സ്വദേശിയുമായ രവീന്ദ്രനിൽ നിന്നാണ് പണം തട്ടിയെടുത്തത്. ക്രഷറിൽ നിന്ന് കാഞ്ഞങ്ങാട്ടെ താമസ സ്ഥലത്തേക്ക് പോകാനായി അടുത്ത റോഡിൽ ഓട്ടോറിക്ഷ കാത്ത് നീളുകയായിരുന്നു രവീന്ദ്രൻ. ആളൊഴിഞ്ഞ സ്ഥലമായിരുന്നു. പെട്ടെന്ന് ഒരു മൂന്നംഗ സംഘം എത്തി തോക്ക് ചൂണ്ടി ഇയാളെ ചവിട്ട് നിലത്തിട്ടു. തുടർന്ന് പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് വാഹനത്തിൽ കയറി സ്ഥലംവിടുകയായിരുന്നു.
സംഭവം നടന്ന് കഴിഞ്ഞ് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം പോലീസ് വിവരമറിയുന്നത്. അന്വേഷണത്തിൽ പ്രതികൾ സ്റ്റേഷനിൽ വാഹനം ഉപേക്ഷിച്ച് പ്രതികൾ തീവണ്ടിയിൽ രക്ഷപ്പെട്ടതായി പോലീസ് മനസിലായി. ഇതോടെ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഉടൻ കർണാടക പോലീസിൽ വിവരം അറിയിച്ചു. റെയിൽവേ പോലീസിനെയും വിവരം അറിയിച്ചു. തുടർന്ന് മംഗളൂരുവിൽ വെച്ച് മൂന്ന് പേരെയും കർണാടക പോലീസ് പിടികൂടുകയായിരുന്നു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *