കൊവിഡിന് ശേഷം വന്ന മാറ്റം നിസാരമായി കാണരുത്, നന്നായി ചിരിക്കാൻ, ഉള്ള് തുറന്ന് സന്തോഷിക്കാൻ പല്ല് സൂക്ഷിക്കണം

തിരുവനന്തപുരം: ഇന്ന് ലോക ദന്താരോഗ്യ ദിനം. ഹാപ്പി മൗത്ത്, ഹാപ്പി മൈൻഡ് എന്നുള്ളതാണ് ഈ വർഷത്തെ സന്ദേശം. കൊവിഡ് കാലത്തിന് ശേഷം, കുട്ടികളിലും മുതിർന്നവരിലും കാണുന്ന വൈറ്റമിൻ ഡി കുറവിനെ ഗൗരവമായി കാണണമെന്നാണ് ദന്താരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

കുട്ടികളുടെ പല്ലുകളുടെ ആരോഗ്യം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിശദ വിവരങ്ങൾ ഇങ്ങനെ

നല്ല പല്ല്, നല്ല ചിരി. സന്തോഷമുള്ള മനസിന് ഇതിൽ വലിയ വലിയ സ്ഥാനമുണ്ടെന്നതിൽ സംശയമുണ്ടാവില്ല ആർക്കും. അത് തന്നെയാണ് വേൾഡ് ഡെന്റൽ ഫെഡറേഷൻ ഇത്തവണ നൽകുന്ന സന്ദേശവും. എ ഹാപ്പി മൗത്ത് ഇസ് എ ഹാപ്പി മൈൻഡ്. നല്ല ആരോഗ്യം, പല്ലിലൂടെ തുടങ്ങുന്നു. അപ്പോൾ പല്ലിന് പ്രത്യേക പരിഗണന നൽകണ്ടേ എന്നാണ് ചോദ്യം. വേണം എന്നാകും ഉത്തരമെന്നതിൽ ആർക്കും സംശയം കാണില്ല. കൊവിഡ് കാലത്തിന് ശേഷം കുട്ടികളിലും മുതിർന്നവരിലും വൈറ്റമിൻ ഡി കുറവ് വലിയോ തോതിൽ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് ഡെന്റൽ അസോസിയേഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഗൗരവമായി കാണണമെന്നാണ് മുന്നറിയിപ്പ്. ഓറൽ ക്യാൻസർ അടക്കം ഒഴിവാക്കാൻ തുടക്കത്തിലേയുള്ള ശ്രദ്ധ അനിവാര്യമാണ്. നന്നായി ചിരിക്കാൻ, ഉള്ളു തുറന്ന് സന്തോഷിക്കാൻ പല്ലിനെ കാര്യമായി ശ്രദ്ധിച്ചോളൂ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin