ബംഗളൂരു: പട്ടും പൊന്നുമണിഞ്ഞ് വിവാഹ വേഷത്തിൽ മസിൽ പെരുപ്പിച്ചെത്തുന്ന വധു. കർണാടകയിലെ വനിതാ ബോഡി ബിൽഡറുടെ വിവാഹ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്. ചിത്ര പുരുഷോത്തം എന്ന ഫിറ്റ്നെസ് പരിശീലകയാണ് തന്‍റെ വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സകലരെയും അമ്പരപ്പിച്ചിരിക്കുന്നത്. മഞ്ഞയും നീലയും കലർന്ന കാഞ്ചീവരം സാരിയാണ് ചിത്ര ധരിച്ചിരിക്കുന്നത്. ബ്ലൗസ് ഇല്ലാതെയാണ് സാരി ചുറ്റിയിരിക്കുന്നത്. ട്രഡീഷണൽ ആഭരണങ്ങളും അരപ്പട്ടയും നെറ്റിച്ചുട്ടിയും വളകളും കമ്മലും അണിഞ്ഞിട്ടുണ്ട്. കണ്ണെഴുതി ലിപ്സ്റ്റിക്കും പുരട്ടി മുടി ഭംഗിയായി കെട്ടി മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1