കഷ്ടകാലം കഴിഞ്ഞു! 10 ദിവസത്തിന് ശേഷം ഉയർത്തെഴുന്നേറ്റ് ഇന്ത്യൻ വിപണി, ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയർന്നു

മുംബൈ: പത്ത് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഉയിർപ്പ്. ബുനനാഴ്ച വ്യാപാരം ഒരു ശതമാനത്തിലധികം ഉയർന്നു. മുംബൈ സൂചികയായ ബി എസ് ഇ സെൻസെക്സ് 740 പോയിന്‍റും ദേശീയ സൂചികയായ നിഫ്റ്റി 255 പോയിന്‍റും ഉയര്‍ന്നാണ് വ്യാപാരം ആവസാനിപ്പിച്ചത്.

തീരുവ ‘യുദ്ധ’ത്തിനിടെ നിർണായക നീക്കം, ട്രംപും ട്രൂഡോയുമായി ചർച്ച; വാഹന നിർമാതാക്കൾക്ക് ആശ്വാസത്തിന് സാധ്യത

മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 2.66 ശതമാനവും 2.80 ശതമാനവും ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 33 പൈസ ഉയർന്നു. ഒരുഡോളറിന് 86 രൂപ 95 പൈസ എന്ന നിരക്കിലാണ് ബുധനാഴ്ച വിനിമയം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീൽ, മഹീന്ദ്ര & മഹീന്ദ്ര, എച്ച് സി എൽ ടെക്നോളജി, ടെക് മഹീന്ദ്ര, അദാനി പോർട്ട്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, എൻ ടി പി സി, ഇൻഫോസിസ്, ടി സി എസ്, ഭാരതി എയർടെൽ എന്നീ കമ്പനികൾ നേട്ടത്തിലാണ് വ്യാപാരം ആവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന വാർത്ത ട്രംപിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കാന്‍ യു എസിലെ സമ്പന്നര്‍ മടിക്കുമ്പോള്‍ രണ്ടും ശതകോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് കല്‍പിച്ച് രംഗത്തെത്തി എന്നതാണ്. ഡോണള്‍ഡ് ട്രംപ് പുതുതായി ഏര്‍പ്പെടുത്തിയ താരിഫുകളെ ശക്തമായി ബഫറ്റ് വിമർശിച്ചു. യുദ്ധ സമാനമായ നടപടിയാണ് ട്രംപിന്‍റേതെന്ന് സി ബി എസിന് നല്‍കിയ അഭിമുഖത്തില്‍ ബഫറ്റ് പറഞ്ഞു. താരിഫുകള്‍ ഉപഭോക്താക്കള്‍ വഹിക്കേണ്ട സാധനങ്ങളുടെ നികുതിയായി അവസാനിക്കുന്നുവെന്ന് ബഫറ്റ് ചൂണ്ടിക്കാട്ടി. ട്രംപ് പുതിയ താരിഫ് പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബഫറ്റിന്‍റെ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്. ട്രംപിന്‍റെ തീരുമാനം കാരണം യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ മുതല്‍ ഇലക്ട്രോണിക്സ് വരെയുള്ള എല്ലാത്തിനും ഇതോടെ വില കൂടുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അതേ സമയം യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് ബഫറ്റിന്‍റെ വിമര്‍ശനത്തെ തള്ളിക്കളഞ്ഞു. ബഫറ്റിന്‍റെ വിമര്‍ശനങ്ങൾ  ‘വിഡ്ഢിത്തം’ എന്നാണ് സി എന്‍ എന്‍ അഭിമുഖത്തില്‍ വാണിജ്യ സെക്രട്ടറി പറഞ്ഞത്.

By admin