ഔഷധസസ്യങ്ങൾ ഇനി എത്ര ദിവസം വേണമെങ്കിലും കേടാവാതിരിക്കും; ഇത്രയും ചെയ്താൽ മതി 

ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഔഷധസസ്യങ്ങൾ എത്ര ദിവസം വേണമെങ്കിലും ഫ്രഷ് ആയി ഇരിക്കും. ഫ്രഷ് ആയതും ഉണങ്ങിയതുമായ ഔഷധ സസ്യങ്ങളെ കേടാവാതെ സൂക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

തണുത്ത വെള്ളത്തിൽ കഴുകുക 

ഔഷധ സസ്യങ്ങളെ എപ്പോഴും തണുത്ത വെള്ളത്തിൽ മാത്രം കഴുകാൻ ശ്രദ്ധിക്കണം. കഴുകിയതിന് ശേഷം ഉണക്കാൻ വെക്കുകയും അവയിൽ ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. സസ്യങ്ങളിൽ ഈർപ്പം ഉണ്ടായാൽ അവ എളുപ്പത്തിൽ കേടുവരാൻ കാരണമാകും.

എയർടൈറ്റ് സീൽ 

തുളസി, പുതിന തുടങ്ങിയ സസ്യങ്ങൾ വായു കടക്കാത്ത പാത്രങ്ങളിൽ വേണം അടച്ചുവെക്കേണ്ടത്. തണ്ടിന്റെ അടിഭാഗം മുറിച്ചതിന് ശേഷം കുറച്ച് വെള്ളമുള്ള പാത്രത്തിൽ ഇട്ടു അടച്ച് ഫ്രിഡ്ജിൽ വെക്കാവുന്നതാണ്. 

പേപ്പർ ടവൽ 

ഒരുപാട് സസ്യങ്ങൾ ഉണ്ടെങ്കിൽ അവ നനവുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിലോ അല്ലെങ്കിൽ സിപ് ലോക്ക് ബാഗിലാക്കിയോ സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ സസ്യങ്ങളിൽ ഈർപ്പം തങ്ങി നിൽക്കുകയും ഉണങ്ങി പോകുന്നത് തടയാനും സാധിക്കും. 

ഫ്രഷ് ആയിരിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഔഷധ സസ്യങ്ങൾ പെട്ടെന്ന് ഉണങ്ങി പോകുന്നത്. എന്നാൽ ഉണങ്ങിയ സസ്യങ്ങളേയും കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. അതിന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഈർപ്പം 

സസ്യങ്ങളിൽ ഈർപ്പമില്ലെന്ന് നിരീക്ഷിച്ച് ഉറപ്പാക്കണം. ഉണങ്ങിയതിന് ശേഷം ഇതിൽ ഈർപ്പം തങ്ങി നിന്നാൽ എളുപ്പത്തിൽ ചീഞ്ഞുപോകുന്നതാണ്.

ഇരുണ്ട പാത്രങ്ങൾ ഉപയോഗിക്കാം 

ഓക്സിജന്റെ സമ്പർക്കം ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് ഇരുണ്ട പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കെമിക്കലുകൾ ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. 

സൂര്യപ്രകാശം

സൂര്യപ്രകാശം നേരിട്ടടിക്കുക്ക സ്ഥലത്ത് നിന്നും മാറ്റി ഇരുണ്ടതും ഈർപ്പമില്ലാത്തതുമായ സ്ഥലങ്ങളിൽ സസ്യങ്ങൾ സൂക്ഷിക്കാം. സൂര്യപ്രകാശം സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെ ഇല്ലാതാക്കാൻ കാരണമായേക്കാം.   

എന്താണ് ട്രേ സീലിംഗ്; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

By admin