കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആന ഇടഞ്ഞു. ആറാട്ട് എഴുന്നെള്ളത്തിനായ് ആനയെ കുളിപ്പിക്കുമ്പോഴായിരുന്നു ഇടഞ്ഞത്. 5.30തോടെയാണ് സംഭവം. പ്രകോപിതനായ ആന മൂന്ന് കാറുകളും രണ്ട് ബൈക്കുകളും തകർത്തു. മതിലും തകർത്തിട്ടുണ്ട്.ആനയെ തളയ്ക്കാൻ ശ്രമം നടക്കുകയാണ്.
ക്ഷേത്ര കോമ്പൗണ്ടിന് പുറത്തേക്ക് ആനവരാത്തതിനാലാണ് മറ്റ് അത്യാഹിതമില്ലാത്തത്.സംസ്ഥാന പാതയോട് ചേർന്ന ഭാഗത്താണ് ക്ഷേത്രം ഉള്ളത്. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന പൂട്ടോളി മഹാദേവൻ എന്ന ആനയാണ് ആക്രമാസക്തനായത്.
എലിഫൻ്റ് സ്ക്വോട് എത്തി .പുറംകാലിൽ ഇട്ടിരുന്ന കുരുക്ക് പൊട്ടിച്ച് ആന ക്ഷേത്ര പരിസരത്ത് ഓടുകയാണ്.സംസ്ഥാന പാതയ്ക്ക് തൊട്ടടുത്ത് വരെ എത്തി. തളയ്ക്കാൻ ശ്രമിക്കുന്നപാപ്പാൻമാരേ എല്ലാം ആന ഓടിക്കുകയാണ്. കൂച്ച് വിലങ്ങ് ഇട്ടിരിക്കുന്ന ആനയാണ് ഇതിനെ കൊണ്ട് വന്ന ലോറി ഉൾപ്പെടെ തകർക്കാൻ ശ്രമിച്ചത്.40 മിനിട്ടിലേറെയായി പരാക്രമം കാട്ടുന്ന ആനയുടെ കാലിൽ രണ്ടാമത് ഇട്ട കുരുക്ക് ഹൈമാസ്റ്റ് ലൈറ്റിൽ കെട്ടിയെങ്കിലും അത് പൊട്ടിച്ചു. മുന്നോട്ട് ഓടിയ ആനയെ വടം കൊണ്ട് തെങ്ങിൽ കെട്ടിയെങ്കിലും അതും പൊട്ടിച്ചു.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
elephant attack
ERANAKULAM
ernakulam
evening kerala news
kerala evening news
Kerala News
LATEST NEWS
LOCAL NEWS
കേരളം
ദേശീയം
വാര്‍ത്ത