ബംഗളൂരുവിൽ നിന്നും കൊണ്ടുവരും, തലസ്ഥാനത്തെ വിദ്യാർഥികൾക്കടക്കം വില്‍പന; വിഴിഞ്ഞത്ത് നാല് യുവാക്കള്‍ അറസ്റ്റിൽ
തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നാല് പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ രണ്ടിനു 31 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുഹമ്മദ് ആദിലിൽ (28) നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തമ്പാനൂർ സ്വദേശി വിഷ്ണു എസ്.കുമാർ (24), പേട്ട സ്വദേശി ശിവേക്(24), കരകുളം സ്വദേശി അരവിന്ദ് രാജ്(28), തമിഴ്നാട് സ്വദേശി പ്രവീൺ(22) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായതെന്നു വിഴിഞ്ഞം പൊലീസ് അറിയിച്ചു. പ്രതികളിൽ ശിവേക്, വിഷ്ണു എന്നിവർക്ക് ലഹരി സംബന്ധിച്ചു തുമ്പ പൊലീസിലും കേസുണ്ട്. ബംഗളൂരുവിൽ നിന്നാണ് സംഘം ലഹരി എത്തിക്കുന്നതെന്നു പൊലീസ് പറഞ്ഞു. തലസ്ഥാനത്തെ വിദ്യാർഥികൾക്കടക്കം സംഘം എംഡിഎംഎ എത്തിച്ച് നൽകിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചത്. മുഹമ്മദ് ആദിലാണ് മുഖ്യ കണ്ണിയെന്നും പൊലീസ് അറിയിച്ചു.
രാത്രി 11 മണിയ്ക്ക് കണ്ണൂര്‍ വനിതാ ജയിലിന് 25 മീറ്റർ ഉയരത്തില്‍ അജ്ഞാത ഡ്രോൺ; ടൗൺ പൊലീസ് കേസെടുത്തു