കൊച്ചി: കുടുംബങ്ങളില്‍ ആശങ്കയേറ്റി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച കുതിപ്പ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 64,080 രൂപയാണ്. ഒരു ഗ്രാമിന് 8,010 രൂപ. ഗ്രാമിന് 70ഉം പവന് 560ഉം രൂപയാണ് കൂടിയത്. 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 69,904 രൂപയും ഒരു ഗ്രാമിന് 8,738 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 52,432 രൂപ. ഒരു ഗ്രാമിന് 6554 രൂപ.
ഇന്നത്തെ സ്വര്‍ണാഭരണ നിരക്ക്
നിലവിലെ സ്വര്‍ണനിരക്ക് അനുസരിച്ച് സംസ്ഥാനത്ത് ഒരു പവന്‍ ആഭരണത്തിന് കുറഞ്ഞത് 68,000 രൂപ നല്‍കണം. ഒരു പവന്‍ ആഭരണത്തിന്റെ നിരക്കിനൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് നിരക്ക് എന്നിവ കൂടി അടക്കേണ്ടതുണ്ട്. ആഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ജിഎസ്ടി 3 ശതമാനവും.
കൂടാതെ ഹോള്‍മാര്‍ക്കിങ് ഫീസും ചേരുമ്പോള്‍ നിലവിലെ സ്വര്‍ണനിരക്കനുസരിച്ച് 68,000 രൂപ നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണനിരക്ക് ഔണ്‍സിന് ഇന്ന് 2892 ഡോളറാണ്. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രകടമായത്.
സ്വര്‍ണവില വര്‍ധനയുടെ കാരണങ്ങള്‍
ആഗോള സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റങ്ങളുണ്ടാകും. ഡോളറിന്റെ മൂല്യത്തിലെ ഉയര്‍ച്ചയും ഇടിവും ആഗോള സ്വര്‍ണനിരക്കില്‍ പ്രതിഫലനങ്ങളുണ്ടാക്കും. അത് ഇന്ത്യന്‍ മാര്‍ക്കറ്റിലും മാറ്റങ്ങളുണ്ടാക്കും. അമേരിക്കന്‍ പണപ്പെരുപ്പം, ഫെഡ് നിരക്കുകള്‍, വിവിധ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍, സുപ്രധാന രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ക്രൂഡ് ഓയില്‍ വില, രൂപയുടെ മൂല്യം. ലോകനേതാക്കളുടെ പ്രസ്താവനകള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നവയാണ്.
ആവശ്യകതയും നിരക്കുവര്‍ധനയും
വിവാഹ സീസണില്‍ പൊന്നിന് ഡിമാന്‍ഡ് കൂടും. വിവിധ ഉത്സവ വേളകളിലും സ്വര്‍ണവില്‍പ്പന കൂടാറുണ്ട്. ഈ സാഹചര്യങ്ങളില്‍ നിരക്ക് വര്‍ധനയുണ്ടാകും. മഞ്ഞലോഹത്തെ സുരക്ഷിത നിക്ഷേപമായി ജനം കാണുന്നുണ്ട്. വാങ്ങി സൂക്ഷിച്ച് വില കൂടുമ്പോള്‍ വില്‍ക്കാനോ മറ്റ് സാധ്യതകള്‍ക്കായി ഉപയോഗപ്പെടുത്താനോ അവര്‍ ആഗ്രഹിക്കുന്നു. ഇതും ആവശ്യകത കൂട്ടും. അതുമൂലവും നിരക്ക് വര്‍ധിക്കും.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *