നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം; മാരഗറ്റി ചിക്കന്‍ സ്റ്റോക്ക് ഖത്തർ വിപണിയിൽ ഇല്ലെന്ന് അധികൃതർ
ദോഹ: ഈജിപ്ഷ്യൻ മാരഗറ്റി ചിക്കന്‍ സ്റ്റോക്ക് ഖത്തര്‍ പ്രാദേശിക വിപണിയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഈജിപ്തില്‍ നിര്‍മ്മിക്കുന്ന മാരഗറ്റി ചിക്കന്‍ സ്റ്റോക്ക് ആണ് വിപണിയില്‍ ഇല്ലെന്ന് ഉറപ്പാക്കിയത്.
നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചില അയല്‍ രാജ്യങ്ങളിലെ വിപണിയില്‍ നിന്ന് ഈ ചിക്കന്‍ സ്റ്റോക്ക് പിൻവലിച്ചിരുന്നു. ഈ ഉൽപ്പന്നം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പാക്കി. ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളും കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാകാറുണ്ടെന്നും ഇവയുടെ സുരക്ഷ, നിലവാരം എന്നിവ ഉറപ്പാക്കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷയെ സംബന്ധിക്കുന്ന എന്തെങ്കിലും അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ ഹെല്‍ത്ത് കെയര്‍ യൂണിഫൈഡ് കോൺടാക്ട് സെന്‍ററിന്‍റെ 16000 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കാമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Read Also – വീട്ടുകാർ പുറത്തുപോയത് മനസ്സിലാക്കി; സൗദിയിൽ മലയാളി കുടുംബത്തിന്‍റെ വീട്ടിൽ മോഷണം, സ്വർണാഭരണങ്ങൾ കവർന്നു