Weekly Horoscope : ‌ ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ ? 2-3- 2025 മുതൽ 8- 3-2025 വരെ

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4) 

തൊഴിൽപരമായി പല നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക പുരോഗതിയും പ്രതീ ക്ഷിക്കാം. ചെറിയ ചെറിയ യാത്രകൾ നടത്തും.

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമാണ്. സഹോദര സഹായം ലഭിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.

മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4) 

തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും .പിതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) 

പലകാര്യങ്ങൾക്കും തടസ്സം ഉണ്ടാകും. ദമ്പതികൾ തമ്മിൽ അകന്നു കഴിയേണ്ടി വരാം. പാർട്ടണർ ഷിപ്പ് ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കുക.

ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) 

സ്വയം ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. പങ്കാളിയുടെ ഭാഗത്തു നിന്നും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

കന്നി:- (ഉത്രം 3/4,  അത്തം, ചിത്തിര 1/2) 

ഉന്നത വ്യക്തികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരാം. ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത കാണുന്നു.

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4) 

ഗുണദോഷ സമ്മിശ്രമായ വാരമാണ്. ശത്രുക്കളിൽ നിന്നും ഉപദ്രവവും ഉണ്ടാവാനും ഇടയുണ്ട്.

വൃശ്ചികം:-( വിശാഖം 1/4 , അനിഴം, തൃക്കേട്ട)

സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും.

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4) 

സാഹിത്യരംഗത്തും കലാരംഗത്തും എല്ലാം ശോഭിക്കും. നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

മകരം:- (ഉത്രാടം 3/4,  തിരുവോണം, അവിട്ടം 1/2) 

സ്വർണാഭരണങ്ങളും മറ്റും സമ്മാനമായി ലഭിക്കാൻ സാധ്യതയുണ്ട്. സൈനികർക്ക് അംഗീകാരങ്ങളും ബഹുമതികളും ലഭി ക്കും.

കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)

സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. ദീർഘകാലമായി കാത്തിരുന്ന കാര്യങ്ങൾ സഫലമാകും.

മീനം:- (പൂരുരുട്ടാതി1/4 ,ഉത്രട്ടാതി,രേവതി ) 

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

By admin