Horoscope Today : ധനലാഭം, ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക ; ഇന്നത്തെ നക്ഷത്രഫലം
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
വീട്ടാവശ്യത്തിനുള്ള ചെലവുകൾ നേരത്തെ നിശ്ചയിച്ച യാത്ര ചെയ്യും. ആരോഗ്യം തൃപ്തികരമാണ്.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
മൂത്ത സഹോദരനിൽ നിന്നും ചില സഹാ യങ്ങൾ ലഭിക്കും. ധനലാഭം പ്രതീക്ഷിക്കാ വുന്ന ദിവസമാണിന്ന്.
മിഥുനം:-( മകയിരം 1/2 , തിരുവാതിര, പുണർതം 3/4)
കർമ്മ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. വീട്ടിൽ നിന്നും മാറി കഴിയേണ്ടി വരാൻ ഇടയുണ്ട്.
കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം)
സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിപ്പിക്കാൻ സാധിക്കും. ഭാഗ്യമുള്ള ഒരു ദിവസമാണ്.
ചിങ്ങം:-(മകം, പൂരം, ഉത്രം1/4)
അവിചാരിതമായ പല തടസ്സങ്ങളും നേരിടേണ്ടി വരാം. ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക.
കന്നി:- (ഉത്രം3/4 അത്തം, ചിത്തിര1/2)
പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവും.
തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്ന്. പലവിധ എതിർപ്പുകളും നേരിടേണ്ടി വരാം.
വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട)
പൊതുവേ മനസ്സമാധാനവും സന്തോഷവും നിറഞ്ഞ ദിവസമായിരിക്കും. ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ നടക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
ചെറിയ യാത്രകൾക്ക് സാധ്യതയുള്ള ഒരു ദിവസമാണെന്ന്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2)
പങ്കാളിയിൽ നിന്ന് ചില സഹായങ്ങളൊക്കെ ലഭിക്കാൻ ഇടയുണ്ട്. പൂർവിക സ്വത്ത് കൈവശം വന്നുചേരും.
കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)
സാമ്പത്തികമായി മെച്ചപ്പെട്ട ദിവസം ആണിന്ന്. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
മീനം:- (പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി, രേവതി)
പൊതുവേ സന്തോഷകരമായ ഒരു ദിവസമാണിന്ന്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)