കാസര്‍കോട്:വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഈ മാസം 21 നാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന നെല്ലിക്കട്ട സ്വദേശിയായ അബ്ദുല്‍ റസാഖ് യുഎഇയില്‍ നിന്ന് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യുവതിയുടെ പിതാവിന്‍റെ വാട്സ്ആപ്പിലാണ് മുത്തലാഖ് ചൊല്ലിയുള്ള ശബ്ദ സന്ദേശം ലഭിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചുവെന്ന് യുവതി പറഞ്ഞു.
12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
CRIME
crime news
evening kerala news
eveningkerala news
kasaragod
KERALA
kerala evening news
LATEST NEWS
MALABAR
Top News
കേരളം
ദേശീയം
വാര്‍ത്ത