പാത്രത്തിലെ മഞ്ഞൾക്കറ ഇനി എളുപ്പത്തിൽ പോകും; ഇത്രയേ ചെയ്യാനുള്ളൂ
ഗുണങ്ങൾ നിരവധി ആയതുകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്യുമ്പോൾ എപ്പോഴും നമ്മൾ മഞ്ഞൾപൊടി ചേർക്കാറുണ്ട്. എന്തുണ്ടാക്കുമ്പോഴും മഞ്ഞൾപൊടിയിൽ നിന്നുമാണ് തുടങ്ങുന്നത്. എന്നാൽ ഇതിലെ കടുത്ത കറ പാത്രങ്ങളിൽ നിന്നും പോകാൻ വളരെ പാടാണ്. ഉപയോഗിച്ചതിന് ശേഷം ഉടനെ കഴുകിക്കളഞ്ഞില്ല എന്നുണ്ടെങ്കിൽ പിന്നെ കറ അതുപോലെ തന്നെ നിലനിൽക്കും. അതുകൊണ്ട് ഉപയോഗ ശേഷം ഉടനെ പാത്രങ്ങൾ കഴുകാൻ ശ്രദ്ധിക്കണം. എന്നാൽ ചില സമയങ്ങളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയാലും കറ പോകാറില്ല. എന്നാൽ ഇനി ആരും വിഷമിക്കേണ്ട. മഞ്ഞൾക്കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഇങ്ങനെ ചെയ്തു നോക്കൂ.
ഗ്ലിസറിൻ
രണ്ട് കപ്പ് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ഗ്ലിസറിനും ലിക്വിഡ് വാഷും ചേർക്കുക. ശേഷം വൃത്തിയുള്ള ഒരു തുണിയെടുത്ത് കറ പിടിച്ച ഭാഗത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് അങ്ങനെ വെച്ചതിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്.
നാരങ്ങ നീര്
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് കണ്ടന്റ് കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ചെറുചൂടുവെള്ളത്തിൽ നാരങ്ങ നീര് ചേർത്തതിന് ശേഷം കറ പിടിച്ച പാത്രം രാത്രി മുഴുവൻ മുക്കിവെക്കുക. ശേഷം അടുത്ത ദിവസം കഴുകിയെടുക്കാവുന്നതാണ്. നാരങ്ങ നീരിന് പകരം വിനാഗിരിയും ഉപയോഗിക്കാം.
ബേക്കിംഗ് സോഡ
നിരവധി ഉപയോഗങ്ങളാണ് ബേക്കിംഗ് സോഡക്കുള്ളത്. ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല വൃത്തിയാക്കാനുമുള്ള കഴിവ് ബേക്കിംഗ് സോഡക്കുണ്ട്. വെള്ളവും ബേക്കിംഗ് സോഡയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം കറപിടിച്ച ഭാഗത്ത് തേച്ചുപിടിപ്പിക്കാം. 15 മിനിറ്റ് ഇങ്ങനെ വെച്ചതിന് ശേഷം കഴുകിക്കളയാവുന്നതാണ്.
സൂര്യപ്രകാശം
സൂര്യപ്രകാശം കൊണ്ട് കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. കേൾക്കുമ്പോൾ വിചിത്രമായി തോന്നാം. എന്നാൽ ഇത് സത്യമാണ്. സൂര്യപ്രകാശത്തിന് വസ്ത്രങ്ങളിലേയും പാത്രങ്ങളിലേയും കറകളെ ആഗിരണം ചെയ്യാൻ സാധിക്കും. ഒരു ദിവസം മുഴുവൻ സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ പാത്രം വെച്ചാൽ അതിൽ നിന്നും കറ മാഞ്ഞുപോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
ഹൈഡ്രജൻ പെറോക്‌സൈഡ്
നീല നിറത്തിലുള്ള കെമിക്കൽ ലിക്വിഡ് ആണ് ഹൈഡ്രജൻ പെറോക്‌സൈഡ്. ഇത് ഏത് കഠിന കറയേയും എളുപ്പത്തിൽ നീക്കം ചെയ്യും. വളരെ കുറച്ച് ഡ്രോപ്‌സ് കറപിടിച്ച ഭാഗത്ത് ഇറ്റിക്കുക. കുറച്ച് നേരം അങ്ങനെ വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്.
പച്ചക്കറിത്തോട്ടത്തിൽ നിർബന്ധമായും വളർത്തേണ്ട 8 മികച്ച ഔഷധ സസ്യങ്ങൾ