കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു. കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ  കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പന്നിയെ പ്രദേശത്തെ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തി. 

Also Read: മുൻപരിചയമില്ല, ആദ്യം കാണുന്നയാൾ, കോട്ടയത്ത് പൊലീസുകാരന്‍റെ ജീവനെടുത്തത് ലഹരിക്കടിമ; കണ്ണീരുണങ്ങാതെ കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin