സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ്; ലൈവത്തോൺ നാളെ രാവിലെ

തിരുവനന്തപുരം: സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ്. വിവിധ മേഖലകളിലെ പ്രമുഖരും സാധാരണക്കാരും പങ്കെടുക്കുന്ന ലൈവത്തോൺ നാളെ രാവിലെ ഏഴ് മുതൽ തത്സമയം തുടങ്ങും. ലഹരിയിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളും അതിൽ നിന്ന് രക്ഷനേടാനുള്ള പരിഹാരങ്ങളും ലൈവത്തോണിൽ നിന്ന് തേടാം. അനിയന്ത്രിതമാകുന്ന ലഹരി ഉപഭോഗമടക്കം ചർച്ച ചെയ്യും. ലഹരിയിൽ മുഴുകി കൗമാരക്കാരുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് ലൈവത്തോൺ പരിപാടി സംഘടിപ്പിക്കുന്നത്. 

ഏകദേശം ഒരേ ദൂരം, പക്ഷേ കോഴിക്കോട് നിന്ന് പറക്കണേൽ 40,000 രൂപ അധികം കൊടുക്കണം; ഹജ്ജ് വിമാന നിരക്കിനെതിരെ ഹർജി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin