വാച്ച്മാന്റെ ശമ്പളം കൂട്ടി, അയൽക്കാർക്ക് പ്രതിഷേധം, പിന്നെയും കുറച്ചു, പോസ്റ്റിന് പിന്നാലെ വൻവിമർശനം

അസംഘടിതരായ തൊഴിലാളികൾ പലപ്പോഴും വലിയ ചൂഷണങ്ങൾക്ക് ഇരകളാകേണ്ടി വരാറുണ്ട്. അതുപോലെ തന്നെ പല ജോലികളിലും വലിയ ശമ്പള വർധനവോ ഒന്നും തന്നെ ഉണ്ടാകാറില്ല. അതിൽ പെടുന്ന ഒരു വിഭാ​ഗമാണ് വാച്ച്മാൻമാർ. ഇപ്പോൾ ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലായി കൊണ്ടിരിക്കുന്നത്. 

യുവാവ് പറയുന്നത് തങ്ങളുടെ കെട്ടിടത്തിലെ വാച്ച്‍മാൻ ശമ്പളം വർധിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, അയൽക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ആ തീരുമാനത്തിൽ നിന്നും തങ്ങളുടെ റെസിഡൻഷ്യൽ സൊസൈറ്റി പിന്മാറി എന്നാണ്. തൻ്റെ സൊസൈറ്റി വാച്ച്മാൻ്റെ ശമ്പളം മാസം 12,000 രൂപയിൽ നിന്നും 16,000 രൂപയായി കൂട്ടാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അങ്ങനെ വർധിപ്പിച്ച ശേഷം അയൽ സൊസൈറ്റികളുടെ പ്രതിഷേധത്തെത്തുടർന്ന് ഈ തീരുമാനത്തിൽ നിന്ന് പിന്മാറാൻ തങ്ങൾ നിർബന്ധിതരാവുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. 

തൻ്റെ സൊസൈറ്റി വാച്ച്മാൻ്റെ ശമ്പളം കൂട്ടിയിരുന്നു, എന്നാൽ, അത് മാറ്റാൻ സമ്മർദ്ദം വന്നു എന്നാണ് യുവാവ് പറയുന്നത്. വാച്ച്മാന് ശമ്പളം കൂട്ടിക്കിട്ടിയപ്പോൾ സന്തോഷമായി. അദ്ദേഹം അത് അയൽപ്പക്കത്തെ സൊസൈറ്റികളിലെ സുഹൃത്തുക്കളായ വാച്ച്മാൻമാരോടും പറഞ്ഞു. അതോടെ അവരും തങ്ങളുടെ സൊസൈറ്റിയിൽ ശമ്പളം കൂട്ടിത്തരാനായി ആവശ്യപ്പെട്ടു. 

അതോടെയാണ് അയൽസൊസൈറ്റികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. അങ്ങനെയാണ് വാച്ച്മാന്റെ ശമ്പളം വീണ്ടും പഴയ ശമ്പളമായി കുറച്ചത് എന്നും പോസ്റ്റിൽ പറയുന്നു. 

My society increased watchman’s salary and were then pressurised to take it back
byu/That-Replacement-232 inmumbai

എന്തായാലും, ഇത് ഏത് സൊസൈറ്റി ആണെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. മുംബൈയിലാണ് എന്ന് മാത്രമാണ് മനസിലാവുന്നത്. ഒരുപാടുപേർ കമന്റുകളും നൽകിയിട്ടുണ്ട്. വാച്ച്‍മാന് കൂട്ടിക്കൊടുത്ത ശമ്പളം തിരികെ എടുത്തതിൽ ആളുകൾ രോഷം രേഖപ്പെടുത്തി. എന്നാൽ, അതിന് മാത്രമല്ല, എത്ര കുറഞ്ഞ ശമ്പളമാണ് വാച്ച്മാൻമാർക്ക് നൽകുന്നത് എന്നതും ആളുകളെ രോഷം കൊള്ളിച്ചു. 

രാത്രി 8.30 കഴിഞ്ഞാൽ സ്ത്രീകൾക്ക് ഓഫീസിലിരിക്കാനാവില്ല, ബാക്കി ജോലി വീട്ടിൽ ചെന്ന് ചെയ്യണം; കുറിപ്പുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin