കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വാര്‍ത്തകള്‍ തെറ്റെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 30 ശതമാനം ഇളവ് നൽകുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാണ് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.
read more: ദേശീയദിനാഘോഷം: പൗരന്മാർക്കും പ്രവാസികൾക്കും ആശംസകളുമായി കുവൈത്ത് അമീര്‍
വിവരങ്ങൾ പരിശോധിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറയുകയും അടിസ്ഥാനരഹിതമായ കിംവദന്തികൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. വാർത്തകൾ പങ്കിടുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുമ്പ് എല്ലാവരോടും ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും അറിയിച്ചു.