കുട്ടികളെ പ്രസവിക്കണം, ഇരിക്കാന്‍ പിൻസീറ്റ്, മാസം 17.5 ലക്ഷം ശമ്പളം; ഭാര്യയ്ക്കുള്ള നിയമാവലിയുമായി കോടീശ്വരന്‍

കുടുംബ ജീവിതം സന്തോഷമായി കൊണ്ടുപോകാൻ ഭാര്യാ ഭർത്താക്കന്മാർ പലതരത്തിലുള്ള സഹകരണങ്ങൾക്കും വിട്ടുവീഴ്ചകൾക്കും ഒക്കെ തയ്യാറാകാറുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കോടീശ്വരൻ തന്‍റെ ഭാര്യയ്ക്കായി നൽകിയ നിയമാവലി സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയാവുകയാണ്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് കോടീശ്വരനായ ഈ മനുഷ്യൻ തന്‍റെ ഭാര്യ പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പങ്കുവെച്ചത്. 

തന്‍റെ നിയമങ്ങൾ പാലിക്കുന്നതിൽ ഭാര്യയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും അലംഭാവം ഉണ്ടായാൽ അത് വിവാഹ മോചനത്തിലേക്ക് വരെ എത്തിയേക്കമെന്നും ഇയാൾ പറയുന്നു. ‘മില്യണയർ ഹസ്ബൻഡ്; മില്യണയർ റൂൾസ്; എന്‍റെ ഭാര്യ പാലിക്കേണ്ട നിയമങ്ങൾ’ എന്ന കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ വിവരങ്ങൾ അനുസരിച്ച് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡർ ആയ ഫുദ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. 

Read More: കള്ളത്താക്കോൽ ഉപയോഗിച്ച് യുവതിയുടെ വീട്ടിൽ കയറിയത് പത്തോളം തവണ, അടിവസ്ത്രം മോഷ്ടിച്ച 34 -കാരൻ അറസ്റ്റിൽ

Read More: ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള ‘നഷ്ടപ്പെട്ട സ്വർണ്ണ നഗരം’ കണ്ടെത്തി

ഭാര്യയ്ക്കായി ഇയാൾ നൽകിയ ആദ്യത്തെ നിർദ്ദേശം, മറ്റൊരാൾ മോശം പറയാത്ത രീതിയിൽ പൊതു സ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണം എന്നതാണ്. കൂടാതെ, അവളുടെ പ്രാഥമിക കടമ തന്‍റെ മക്കളെ പ്രസവിക്കുകയും, തന്‍റെ വംശാവലിയുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്യുക എന്നതാണെന്നും ഇയാൾ പറയുന്നു.  ജനിക്കുന്ന ഓരോ കുട്ടിക്കും ഏകദേശം 17.5 കോടി രൂപയുടെ സ്വത്ത് നൽകുമെന്നും അവളുടെ സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ വീട്ടുജോലികൾ ഒന്നും ചെയ്യേണ്ടതില്ലെന്നും ഇയാൾ പറയുന്നു.

കൂടാതെ ഭാര്യയുടെ ആഗ്രഹം പരിഗണിക്കാതെ തന്നെ 17.5 ലക്ഷം രൂപ പ്രതിമാസ ശമ്പളം  നൽകുന്നുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. ഈ അലവൻസ് അവളുടെ വിനോദങ്ങൾക്കും ഷോപ്പിംഗും പോലുള്ള വ്യക്തിഗത ചെലവുകൾക്കായി ഉദ്ദേശിച്ചുള്ളതാണ്.  എന്നാൽ, ഭാര്യ വാഹനം ഓടിക്കുന്നതിന് വിലക്കുണ്ട്. കുട്ടികളുമായി വാഹനത്തിന്‍റെ പിൻസീറ്റിൽ മാത്രമേ ഭാര്യ ഇരിക്കാൻ പാടുള്ളൂ എന്നാണ് മറ്റൊരു നിർദ്ദേശം. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായി ഇരിക്കുകയാണ്. ചില സ്ത്രീകൾ തന്നെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചതിനാൽ താൻ വിവാഹിതനാണ് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു സമൂഹ മാധ്യമ പോസ്റ്റ് എന്നും ഇയാൾ കൂട്ടിച്ചേര്‍ക്കുന്നു. 

Read More: ചോരവീണ മഞ്ഞിൽ അഞ്ച് വയസുകാരനെ നെഞ്ചോട് ചേർത്ത് കിടക്കുന്ന അമ്മ, സമീപത്ത് കലിപൂണ്ട റോഡ്‍വീലർ; വീഡിയോ വൈറൽ

By admin