താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് അപകടത്തിൽ പരിക്കേറ്റത്. തുടർന്ന് സീനത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ ഡോര്‍ തനിയെ തുറന്നുപോവുകയായിരുന്നു. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് അപകടത്തിന് പിന്നാലെ നാട്ടുകാർ ആരോപിച്ചു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
accident
evening kerala news
KERALA
KOZHIKODE
kozhikode news
ksrtc
LOCAL NEWS
MALABAR
കേരളം
ദേശീയം
വാര്‍ത്ത