‘എനിക്കു വേണ്ടി പൂജ കഴിപ്പിച്ച ആരാധകർ വരെയുണ്ട്’; ശ്രീവിദ്യ മുല്ലച്ചേരി പറയുന്നു

ബിസിനസ് വിശേഷങ്ങളും വ്യക്തിജീവിതത്തിലെ വിശേഷങ്ങളും പങ്കുവെച്ച് നടിയും ടെലിവിഷൻ താരവുമായ ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും. അടുത്തിടെയാണ് ഇരുവരും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് കറ്റൈർ (Kattire) എന്ന പേരിൽ പുതിയ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയത്. പ്രധാനമായും ടീഷർട്ടുകളാണ് കറ്റൈറിൽ വിൽക്കുന്നത്.  ഇതുകൂടാതെ രാഹുലിന്റെ നാടായ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും ഇരുവരും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ബിസിനസ് തിരക്കുകൾ കാരണം തങ്ങൾ ഇരുവരും ഇപ്പോൾ അധികം കാണാറില്ലെന്നും ശ്രീവിദ്യ അടുത്തിടെ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയ തങ്ങൾക്കു നൽകിയ സൗഭാഗ്യങ്ങളെക്കുറിച്ചും ഇരുവരും അഭിമുഖത്തിൽ സംസാരിച്ചു. തങ്ങളുടെ യൂട്യൂബ് വരുമാനത്തിൽ നിന്നാണ് പല കാര്യങ്ങളും പിന്നീട് ചെയ്തതെന്നും രാഹുൽ പറഞ്ഞു. ”യൂട്യൂബ് തുടങ്ങാൻ ആദ്യം ശ്രീവിദ്യയോട് പറയുന്നത് ഞാനാണ്. ശ്രീവിദ്യയുടെ കൊളാബറേഷൻസുമായി ബന്ധപ്പെട്ടു വരുന്ന അന്വേഷണങ്ങളെല്ലാം ഡീൽ ചെയ്യുന്നത് ഞാനാണ്. ഇതു കൂടാതെ ചാനൽ സംബന്ധമായ കാര്യങ്ങൾക്കായി ഞങ്ങൾക്ക് ടെക്നീഷ്യൻസും ഉണ്ട്. യൂട്യൂബ് വരുമാനം ഞങ്ങൾ ഷെയർ ചെയ്യുകയാണ് ചെയ്യാറ്”, രാഹുൽ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നല്ലതും ചീത്തയും ഉണ്ടെന്നായിരുന്നു ശ്രീവിദ്യയുടെ പ്രതികരണം. ”എന്നെ പിന്തുണക്കുന്ന ഒരുപാട് പേരുണ്ട്. കല്യാണസമയത്ത് എനിക്കു വേണ്ടി പൂജ കഴിപ്പിച്ചവർ വരെയുണ്ട്. എനിക്കു സമ്മാനങ്ങൾ അയക്കുന്നവരുണ്ട്. അതൊക്കെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ? നെഗറ്റീവ് കമന്റുകൾ തീർച്ചയായും വരാറുണ്ട്. എന്നെ പറഞ്ഞാലും കുഴപ്പമില്ല, എന്റെ വീട്ടുകാരെ പറഞ്ഞാൽ എനിക്കു വിഷമമാകും. എന്നുകരുതി എന്നെപ്പറ്റി എന്തും പറയാൻ ആളുകൾക്ക് അവകാശം ഉണ്ടെന്നല്ല. ഉദ്ദേശശുദ്ധി ഒട്ടും ഇല്ലാത്തവരാണ് സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ ഇടുന്നത്. എന്റെ കാര്യം മാത്രമല്ല ഞാൻ പറയുന്നത്. സാധാരണക്കാർക്കെതിരെ പോലും ഇത്തരത്തിലുള്ള കമന്റ് വരുന്നുണ്ട്”, ശ്രീവിദ്യ പറഞ്ഞു.

നമുക്കു കിട്ടുന്ന കണക്ഷൻസ് ആണ് സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ച ഏറ്റവും വലിയ സമ്പാദ്യം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ”സോഷ്യൽ മീഡിയയിൽ നിന്ന് എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. സോഷ്യൽ മീഡിയ വന്നതിനു ശേഷം സിനിമയിലേക്ക് എത്തിപ്പെടാനും ഇപ്പോഴത്തെ പിള്ളേർക്ക് എളുപ്പമല്ലേ?, ഇതിനൊപ്പം ഒരുപാട് നെഗറ്റീവ് കാര്യങ്ങളും സോഷ്യൽ മീഡിയയ്ക്കുണ്ട്”, രാഹുൽ പറഞ്ഞു.

ALSO READ : പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; ‘കരിമ്പടം’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin