ചെന്നൈ: മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദിയുടെ സ്വാധീനത്തെ ചോദ്യം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, ഹിന്ദി എത്ര ഇന്ത്യന്‍ ഭാഷകള്‍ വിഴുങ്ങിയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
‘ഭോജ്പുരി, മൈഥിലി, അവധി, ബ്രജ്, ബുണ്ടേലി, ഗര്‍വാലി, കുമാവോണി, മാഗാഹി, മാര്‍വാരി, മാള്‍വി, ഛത്തീസ്ഗഢി, സന്താലി, അംഗിക, ഹോ, ഖരിയ, ഖോര്‍ത്ത, കുര്‍മാലി, കുറുഖ്, മുന്ദാരി തുടങ്ങി നിരവധി ഭാഷകള്‍ ഇപ്പോള്‍ അതിജീവനത്തിനായി നെട്ടോട്ടമോടുകയാണ്,’ സ്റ്റാലിന്‍ പറഞ്ഞു.
ഏകശിലാ ഹിന്ദി സ്വത്വത്തിനായുള്ള ശ്രമം ഭാഷാ വൈവിധ്യത്തെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു
ഉത്തര്‍പ്രദേശ്, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ ഒരിക്കലും വെറും ‘ഹിന്ദി ഹൃദയഭൂമികള്‍’ ആയിരുന്നില്ലെന്നും ഭൂതകാലത്തിന്റെ അവശിഷ്ടങ്ങള്‍ ആയ വ്യത്യസ്ത ഭാഷകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.