സ്റ്റൈലിഷ് ലുക്കില്‍ വീണ്ടും നിവിന്‍ പോളി; ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയിലെ യുവനിര താരങ്ങളില്‍ ഏറ്റവും ആരാധകരുള്ളവരില്‍ പ്രധാനിയാണ് നിവിന്‍ പോളി. സമീപകാലത്ത് കാര്യമായ വിജയങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെങ്കിലും അതൊന്നും താരമൂല്യത്തെ ബാധിച്ചിട്ടില്ല. സമീപകാലത്ത് അദ്ദേഹത്തിന്‍റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ നിവിന്‍ തന്നെ പങ്കുവച്ചിരിക്കുന്ന അദ്ദേഹത്തിന്‍റെ സ്റ്റൈലിഷ് ചിത്രങ്ങളും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. 

ക്ലാസിക് റെട്രോ ഫീൽ നൽകുന്ന, അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര മേക്കോവർ നടത്തിയ നിവിൻ ഇപ്പോൾ തന്റെ വിന്റേജ് ലുക്കിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ ഷാനി ഷാക്കി ഫോട്ടോഗ്രാഫിയും സ്റ്റൈലിംഗും ചെയ്തിരിക്കുന്ന നിവിന്റെ ഈ പുതിയ ചിത്രങ്ങൾക്ക് ഇപ്പോൾ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

‘ആക്ഷൻ ഹീറോ ബിജു 2’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചെയ്യാൻ പോകുന്ന നിവിൻ, സൂപ്പർ ഹീറോ ആയെത്തുന്ന ‘മൾട്ടിവേഴ്സ് മന്മഥൻ’ എന്ന പാൻ ഇന്ത്യൻ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കോമഡി- ആക്ഷൻ- ഫാന്റസി എന്റർടെയ്‍നര്‍ ആയിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. നവാഗതരായ അനന്ദു എസ് രാജും നിതിരാജും ചേർന്നാണ് സഹ രചന നിർവ്വഹിച്ചിരിക്കുന്നത്. അതേസമയം നയന്‍താരയ്ക്കൊപ്പം എത്തുന്ന ഡിയര്‍ സ്റ്റുഡന്‍ഡ്സ് എന്ന ചിത്രമാണ് നിവിന്‍റെ അടുത്ത റിലീസ്. തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രവും നിവിന്‍ പോളിയുടേതായി പുറത്തെത്താനുണ്ട്. ശ്രീ ​ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ബി​ഗ് ബജറ്റ് ചിത്രത്തിലും നിവിന്‍ പോളിയാണ് നായകന്‍.

ALSO READ : പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; ‘കരിമ്പടം’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin